DCBOOKS
Malayalam News Literature Website

‘ചട്ടമ്പിസ്വാമി പഠനങ്ങൾ ‘; പാലക്കാട് ശാഖയിലെ പ്രീ പബ്ലിക്കേഷൻ ഉദ്ഘാടനം

പി.കെ. പരമേശ്വരന്‍ നായര്‍ സ്മാരകട്രസ്റ്റും കറന്റ് ബുക്‌സും ചേര്‍ന്ന് പ്രസിദ്ധീകരിക്കുന്ന ‘ചട്ടമ്പിസ്വാമി പഠനങ്ങള്‍’   പുസ്തകത്തിന്റെ പാലക്കാട് ശാഖയിലെ ആദ്യ പ്രീബുക്കിങ് ( പ്രീ പബ്ലിക്കേഷൻ ഉദ്ഘാടനം)  ഡിസി ബുക്സ് മാനേജർ അരവിന്ദനിൽ നിന്ന് രസീത് സ്വീകരിച്ചുകൊണ്ട് ഡോ സി ഗണേഷ് നിർവഹിച്ചു.

2999 രൂപ മുഖവിലയുള്ള പുസ്തകം പ്രീപബ്ലിക്കേഷന്‍ വിലയായ 1,999 രൂപയ്ക്ക് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. മൂന്ന് വാല്യങ്ങളിലായി പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന് 2,784 പേജുകളാണുള്ളത്. ഡോ. എ എം ഉണ്ണിക്കൃഷ്ണനാണ് പുസ്തകത്തിന്റെ എഡിറ്റര്‍.

ആര്‍ഷവിജ്ഞാനീയം, ജീവചരിത്രവിജ്ഞാനീയം, ദര്‍ശനവിജ്ഞാനീയം തുടങ്ങിയ 18 ഭാഗങ്ങളായി 210 ലേഖകര്‍ ചേര്‍ന്ന് തയ്യാറാക്കിയ 217 പ്രൗഢങ്ങളായ പഠനപ്രബന്ധങ്ങളാണ് പുസ്തകത്തിലുള്ളത്. വിവാഹം, ഗൃഹപ്രവേശം, പിറന്നാള്‍, വാര്‍ഷികം, മത്സരവിജയം എന്നിവയ്ക്കു സമ്മാനിക്കാനും തലമുറകള്‍ സൂക്ഷിക്കാനും നിധിപോലൊരു പുസ്തകമാണ് ചട്ടമ്പിസ്വാമി പഠനങ്ങള്‍.

1000+999 രണ്ടുതവണകളായും പണം അടയ്ക്കാം. ബുക്കിങ്ങിന്- ഡിസി ബുക്‌സ് കറന്റ് ബുക്‌സ് ശാഖകള്‍  സന്ദര്ശിക്കൂ. (തിരുവനന്തപുരത്തെ പി കെ പരമേശ്വരന്‍ നായര്‍ സ്മാരകട്രസ്റ്റിലും പണമടയ്ക്കാം). ഓണ്‍ലൈന്‍ ബുക്കിങ്ങിന് ക്ലിക്ക് ചെയ്യൂ

 

Comments are closed.