DCBOOKS
Malayalam News Literature Website

വി.കെ.എന്‍-ന്റെയും കെ.ആര്‍ മീരയുടെയും പുസ്തകക്കൂട്ടങ്ങള്‍ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യൂ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ!

ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ബണ്ടില്‍ ഓഫറില്‍ ഇപ്പോള്‍ പ്രിയവായനക്കാര്‍ നിര്‍ദ്ദേശിച്ച പുതിയ ബണ്ടിലുകളും. വി.കെ.എന്‍-ന്റെയും കെ.ആര്‍ മീരയുടെയും പുസ്തകക്കൂട്ടങ്ങളാണ് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്ക് കമന്റുകളായും മെയിലുകളായി മെസ്സേജുകളായും പ്രിയ വായനക്കാര്‍ ആവശ്യപ്പെട്ട പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പുതിയ ബണ്ടിലുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

പിതാമഹന്‍, നാണ്വാരും മറ്റ് നോവെല്ലകളും, ജനറല്‍ ചാത്തന്‍സും മറ്റ് നോവെല്ലകളും, പയ്യന്റെ രാജാവ് എന്നീ പുസ്തകങ്ങളാണ് വികെഎന്‍ ബണ്ടിലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആ മരത്തെയും മറന്നു മറന്നു ഞാന്‍, സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ, മീരാസാധു, യൂദാസിന്റെ സുവിശേഷം, ആരാച്ചാര്‍ എന്നീ പുസ്തകങ്ങളാണ് കെ.ആര്‍ മീര കളക്ഷന്‍.

കഥകള്‍, കവിതാസമാഹാരങ്ങള്‍, നോവലുകള്‍, വിവര്‍ത്തനകൃതികള്‍, നിഘണ്ടു, ചരിത്ര പുസ്തകങ്ങള്‍ , തിരക്കഥകള്‍, ഇംഗ്ലീഷ് ബാലസാഹിത്യ രചനകള്‍ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളില്‍ 21 പുസ്തകക്കൂട്ടങ്ങളിലായി 90ലധികം പുസ്തകങ്ങളാണ് ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്.

പുസ്തകക്കൂട്ടങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.