DCBOOKS
Malayalam News Literature Website

സുമംഗല ; മധുരം കിനിയുന്ന കഥകളുടെ മിഠായിപ്പൊതികൾ സമ്മാനിച്ച എഴുത്തുകാരി

മധുരം കിനിയുന്ന കഥകളുടെ മിഠായിപ്പൊതികള്‍ സമ്മാനിച്ച പ്രിയ എഴുത്തുകാരിയാണ് വിടപറഞ്ഞ സുമംഗല. സുമംഗല എന്ന തൂലികാനാമത്തിലൂടെ പ്രശസ്തയായ ലീല നമ്പൂതിരിപ്പാട് കുട്ടികള്‍ക്കായി എഴുതിയ കഥാസമാഹാരങ്ങളൊക്കെ എക്കാലത്തും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലെ പ്രിയപ്പെട്ടതാണ്. വായനയുടെയും അറിവിന്റെയും ലോകത്തേക്ക് ചുവടുവയ്ക്കുന്ന ഓരോ കുട്ടിയും കേട്ടും വായിച്ചും വളരേണ്ട കഥകളാണ് സുമംഗലയുടേത്.

കാക്കയും പൂച്ചയും അണ്ണാനും മുയലും പ്രാവും പുലിയും കരടിയുമൊക്കെ കഥാപാത്രങ്ങളായിവരുന്ന മുപ്പതോളം കഥകളുടെ സമാഹാരമാണ് സുമംഗലയുടെ ‘മിഠായിപ്പൊതി’ എന്ന സമാഹാരത്തിലുള്ളത്. വിരുന്നുകാരന്‍, കൂനന്‍കുട്ടി, പാമ്പും പാലും, രാജാവിനെബാധിച്ച ഭൂതം, മൃഗങ്ങളുടെ ഗ്രാമം, പൂവാലന്റെ വയറ്റില്‍ വേദന തുടങ്ങി കുട്ടികള്‍ക്ക് വായിച്ചുരസിക്കാന്‍ മധുരം കിനിയുന്ന കഥകളാണ് സുമംഗലയുടെ തൂലികയില്‍ നിന്നും വിടരുന്നത്.

മിഠായിപ്പൊതിക്ക് പുറമേ ശ്രീരാമകഥകള്‍, നെയ്പ്പായസം, പഞ്ചതന്ത്രകഥകള്‍, ഈ കഥ കേട്ടിട്ടുണ്ടോ, ഉണ്ണികള്‍ക്ക് കൃഷ്ണകഥകള്‍ എന്നീ പുസ്തകങ്ങളും ഡിസി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്.

സുമംഗലയുടെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുമംഗലയുടെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.