DCBOOKS
Malayalam News Literature Website

പുസ്തകങ്ങൾ ക്ഷണിക്കുന്നു

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (KLF) ഏഴാം പതിപ്പ്, 2024 ജനുവരി 11 മുതൽ 14 വരെ കോഴിക്കോട് നടക്കുകയാണ്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ഒട്ടേറെ എഴുത്തുകാരും മാധ്യമവിദഗ്ധരും കലാകാരന്മാരും ചലച്ചിത്രപ്രവർത്തകരും വൈജ്ഞാനിക പ്രതിഭകളും പങ്കെടുക്കുന്ന ഈ സാഹിത്യോത്സവത്തിന്റെ മുഖമുദ്ര ആഴമേറിയതും വൈവിധ്യപൂര്‍ണ്ണവുമായ ചര്‍ച്ചകളാണ്. അതിനെക്കുറിച്ചുള്ള ആലോചനകള്‍ പുരോഗമിക്കുന്ന ഈ വേളയില്‍, KLF-ല്‍ ചർച്ച ചെയ്യപ്പെടണമെന്ന് ആഗ്രഹിക്കുന്ന, താങ്കളുടെ സ്ഥാപനം 2023-ല്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ഞങ്ങള്‍ക്ക് അയച്ചുതരുവാന്‍ താല്പര്യപ്പെടുന്നു.

  • KLF-ൽ ചർച്ച ചെയ്യണമെന്ന് ആഗ്രഹിക്കുന്ന പുസ്തകങ്ങൾ പ്രസാധകർക്ക് നിർദ്ദേശിക്കാം.
  • ഫിക്ഷൻ, നോൺ ഫിക്ഷൻ വിഭാഗങ്ങളിലെ പരമാവധി 3 പുസ്തകങ്ങൾ അയയ്ക്കാം.
  • 2022 നവംബർ മുതൽ 2023 ഒക്ടോബർ വരെ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് അയക്കേണ്ടത്.
  • തിരഞ്ഞെടുക്കുന്ന പുസ്തകങ്ങളാണ് ചർച്ചയ്ക്കായി പരിഗണിക്കുക.
  • അവസാന തീയതി :ഒക്ടോബർ 15
  • വിലാസം :കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ, ഡിസി കിഴക്കെമുറി ഫൗണ്ടേഷൻ, ഗുഡ് ഷെപ്പേർഡ് സ്ട്രീറ്റ്, കോട്ടയം, 686001

 

Comments are closed.