DCBOOKS
Malayalam News Literature Website

അവധിക്കാലത്ത് വായിച്ച് രസിക്കാന്‍ കുട്ടിവായനക്കാര്‍ക്ക് സമ്മാനിക്കാം കഥ മുത്തശ്ശിയുടെ പുസ്തകങ്ങള്‍

വളരെ അപ്രതിക്ഷിതമായാണ് ഇക്കുറി കുട്ടികള്‍ക്ക് അവധിക്കാലം നേരത്തെ വീണുകിട്ടിയത്. മുതിര്‍ന്നവരൊക്കെ കൊറോണയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ്. എന്നാല്‍ വീടിനുള്ളില്‍ രാവും പകലും കഴിച്ചുകൂട്ടേണ്ട അവസ്ഥയിലാണ് മാസങ്ങളായി കുട്ടികള്‍. ഈ സമയത്ത് അവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തേണ്ടതും അവരെ ആക്ടീവായി നിര്‍ത്തേണ്ടതും അത്യാവശ്യമാണ്. പുറത്തേയ്ക്കിറങ്ങാതെ അവരെ വീട്ടില്‍ തന്നെ പിടിച്ചിരുത്താന്‍ ഏറ്റവും നല്ല ഉപാധി വായനയാണ്. കേവലം ഒരു താത്കാലിക സന്തോഷത്തിനപ്പുറം വായന അവര്‍ക്ക് സമ്മാനിക്കുന്ന ലോകം വളരെ വലുതായിരിക്കും.

സുമംഗല എന്ന തൂലികാനാമത്തിലൂടെ പ്രശസ്തയായ എഴുത്തുകാരി ലീല നമ്പൂതിരിപ്പാട് കുട്ടികള്‍ക്കായി മധുരം കിനിയുന്ന കഥകള്‍ എഴുതിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമൊക്കെ അവ എക്കാലത്തും ഏറെ പ്രിയപ്പെട്ടതാണ്. ഈ അവധിക്കാലത്ത് നിങ്ങളുടെ കുട്ടികള്‍ക്ക് അവധിക്കാലത്ത് വായിച്ച് രസിക്കാനും കേട്ടാസ്വദിക്കാനും കഥ മുത്തശ്ശിയുടെ പുസ്തകങ്ങള്‍ സമ്മാനിക്കാം.

ധാരാളം പുരാണ കൃതികളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിയിട്ടുള്ള സുമംഗലയുടെ
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ പരിചയപ്പെടാം

നെയ്പ്പായസം  പഴയതും പുതിയതും, നെയ്പ്പായസം, പ്രതികാരം, പൂമ്പട്ടും കരിങ്കലും, പൂക്കളുടെ മറവില്‍ തുടങ്ങിയ അഞ്ച് നീണ്ടകഥകളുടെ സമാഹാരമാണ് നെയ്പ്പായസം. 1979-ലാണ് ഈ കൃതി ആദ്യമായി പ്രസിദ്ധീകരിച്ചത്. അന്നുമുതല്‍ തലമുറകളായി വായിച്ചുവരുന്ന ഈ കൃതി കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

പഞ്ചതന്ത്രകഥകള്‍  അമരശക്തി എന്ന രാജാവിന്റെ മണ്ടന്മാരായ മക്കളെ ബുദ്ധിമാന്മാരും വിവേകശാലികളുമാക്കാൻ വിഷ്ണുശർമ പറഞ്ഞ കഥകളാണ് പഞ്ചതന്ത്രം. ലോകസാഹിത്യത്തിൽ പഞ്ചതന്ത്രത്തോളം വിഖ്യാതമായ ഭാരതീയ സാഹിത്യകൃതി വേറെയില്ല. അത്തിമരത്തിൽ കരൾ ഒളിപ്പിച്ച കുരങ്ങൻ, പൂച്ചസന്ന്യാസി, തടാകത്തിൽ നിലാവിനെ കാണിച്ച് ആനകളെ ഓടിച്ച മുയൽ…കാലം ഓർത്തുവച്ച അനേകം കഥകളുടെയും കഥാപാത്രങ്ങളുടെയും അക്ഷയനിധി കൂടിയാണിത്. എല്ലാ കാലത്തും ആർജ്ജവത്തോടെ ജീവിക്കാൻ ഈ കഥകൾ കുട്ടികളെ സജ്ജരാക്കുന്നു.
മിഠായിപ്പൊതി  കാക്കയും പൂച്ചയും അണ്ണാനും മുയലും പ്രാവും പുലിയും കരടിയുമൊക്കെ കഥാപാത്രങ്ങളായിവരുന്ന മുപ്പതോളം കഥകളാണ് മിഠായിപ്പൊതിയിലുള്ളത്. വിരുന്നുകാരന്‍, കൂനന്‍കുട്ടി, പാമ്പും പാലും, രാജാവിനെബാധിച്ച ഭൂതം, മൃഗങ്ങളുടെ ഗ്രാമം, പൂവാലന്റെ വയറ്റില്‍ വേദന തുടങ്ങി കുട്ടികള്‍ക്ക് വായിച്ചുരസിക്കാന്‍ മധുരം കിനിയുന്ന കഥകളാണ് സുമംഗലയുടെ തൂലികയില്‍ നിന്നും വിടരുന്നത്. 
ഉണ്ണികള്‍ക്ക് കൃഷ്ണകഥകള്‍ ഇതിഹാസ നായകനായ ശ്രീകൃഷ്ണന്റെ രസകരമായ ജീവിതം മുഴുവൻ ചെറുകഥകളിലൂടെ അവതരിപ്പിക്കുന്ന പുസ്തകം.

കുട്ടികളുടെ മഹാഭാരതം മഹാഭാരതകഥയുടെ ലളിതവും സുന്ദരവുമായ ഈ സംഗൃഹീത പുനരാഖ്യാനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്നതാണ്.

ഡിജറ്റല്‍ ക്ലാസ് റൂമുകള്‍ മാത്രമല്ല, തുറന്ന ആകാശത്തിനുകീഴില്‍ വിശാലമായ സുന്ദരമായ സ്ഥലങ്ങളും ഉണ്ടെന്നറിയാനുള്ള അവസരമാണ് ഓരോ അവധിക്കാലവും. ഇത്തവണത്തെ അവധിക്കാലം വായനോത്സവമാക്കിയാലോ..? പാടത്തും പറമ്പത്തും കളിച്ച് ക്ഷീണിച്ചെത്തുമ്പോള്‍ അമ്മയുടെ സ്‌നേഹപലഹാരത്തിനൊപ്പം സുന്ദരമായ കഥകളും കവിതകളും കൂടി ആസ്വദിക്കാം.. പാഠപുസ്തകങ്ങളില്‍ നിന്നുള്ള മോചനത്തോടൊപ്പം മനസ്സില്‍ സന്തോഷം നിറയ്ക്കാനുള്ള നന്മകള്‍ തിരിച്ചറിയാനുള്ള അവസരംകൂടിയാകുമത്.

ഡി സി ബുക്‌സിന്റെ മാമ്പഴം ഇംപ്രിന്റില്‍ കുട്ടികള്‍ക്കായി ധാരാളം പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഥകളും കവിതകളും കാര്‍ട്ടൂണുകളായും ലഘുനോവലുകളായും നിരവധി പുസ്തകങ്ങളുണ്ട്. അവയെല്ലാം ഈ അവധിക്കാലത്ത് ആസ്വദിക്കാവുന്നതാണ്. പ്രശസ്തരായ ബാലസാഹിത്യകാരന്മാരുടെ ഈ കൃതികള്‍ കുട്ടികളില്‍ അറിവും പക്വതയും നന്മയും സന്തോഷവും തിരിച്ചറിവുമൊക്കെ പ്രദാനം ചെയ്യുന്നതാണ്.

സുമംഗലയുടെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുമംഗലയുടെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.