DCBOOKS
Malayalam News Literature Website

ടി.പത്മനാഭന്റെ പുസ്തകങ്ങള്‍ ഇപ്പോള്‍ വിപണിയില്‍

കഥയുടെ എഴുപതാണ്ടുകള്‍ പൂര്‍ത്തിയാക്കിയ സാഹിത്യ കുലപതി ടി.പത്മനാഭന്റെ തൂലികത്തുമ്പില്‍ പിറവിയെടുത്ത പുസ്തകങ്ങള്‍ ഇപ്പോള്‍ വിപണിയില്‍. അദ്ദേഹത്തിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും വായനക്കാര്‍ക്ക് സ്വന്തമാക്കാവുന്നതാണ്.

അടക്കിപ്പിടിച്ച വൈകാരികത ഉള്ളില്‍ത്തീര്‍ക്കുന്ന വിങ്ങലുകളെ ഭാഷയിലേക്ക് ആവിഷ്‌ക്കരിക്കുന്നതെങ്ങനെ എന്നതിന്റെ ഉത്തമോദാഹരണങ്ങളാണ് ടി.പത്മനാഭന്റെ കഥകള്‍. ഒട്ടും വാചാലമല്ലാതെ, ആലങ്കാരികതകളില്ലാതെ ഈ കഥകളിലെ ഭാഷ നമ്മോട് മന്ത്രിക്കുകയാണ് ചെയ്യുന്നത്. ഈ നിമന്ത്രണങ്ങള്‍ നമ്മെ വൈകാരികലോകത്തിന്റെ ചെറുതുരുത്തുകളിലേക്ക് ആനയിക്കുന്നു. അവിടെ നാം ഏകാന്തരായി സ്വച്ഛത അനുഭവിക്കുന്നു.

ടി. പത്മനാഭന്‍

1931-ല്‍ കണ്ണൂരില്‍ ജനിച്ചു. ഫാക്ടില്‍ ഉദ്യോഗസ്ഥനായിരുന്നു. ’85-ല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായി റിട്ടയര്‍ ചെയ്തു. ഇന്ത്യയിലെ ഏതാണ്ട് എല്ലാ ഭാഷകളിലും റഷ്യന്‍, ഫ്രഞ്ച്, ജര്‍മ്മന്‍ എന്നീ ഭാഷകളിലും കഥകളുടെ തര്‍ജ്ജമ ചെയ്തിട്ടുണ്ട്. 2001-ലെ വയലാര്‍ അവാര്‍ഡ് പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക് എന്ന കഥാസമാഹാരത്തിനു ലഭിച്ചു. വള്ളത്തോള്‍ അവാര്‍ഡും ലളിതാംബിക അന്തര്‍ജനം സ്മാരക പുരസ്‌കാരവും മുട്ടത്തുവര്‍ക്കി അവാര്‍ഡും 2003-ലെ എഴുത്തച്ഛന്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും അവാര്‍ഡുകളും ഓടക്കുഴല്‍ അവാര്‍ഡും നിരസിച്ചു.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍

കഥകള്‍: ഒരു കഥാകൃത്ത് കുരിശില്‍, പെരുമഴപോലെ, പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി, പത്മനാഭന്റെ കഥകള്‍, കാലഭൈരവന്‍, കടല്‍, ഗൗരി, ഹാരിസണ്‍ സായ്‌വിന്റെ നായ, സഹൃദയനായ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍നിന്ന്, മഖന്‍സിങ്ങിന്റെ മരണം, കഥാകൃത്ത്-സാക്ഷി, വീട് നഷ്ടപ്പെട്ട ഒരു കുട്ടി, ഗുല്‍മുഹമ്മദ്, ടി. പത്മനാഭന്റെ കഥകള്‍ സമ്പൂര്‍ണ്ണം, എന്റെ പ്രിയപ്പെട്ട കഥകള്‍, നളിനകാന്തി, പുഴകടന്ന് മരങ്ങളുടെ ഇടയിലേക്ക്, നിങ്ങളെ എനിക്കറിയാം, മരയ
ലേഖനം :  പള്ളിക്കുന്ന്, ബുധദര്‍ശനം
സ്മരണ :  കഥകള്‍ക്കിടയില്‍, യാത്രയ്ക്കിടയില്‍

ടി.പത്മനാഭന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.