DCBOOKS
Malayalam News Literature Website

ഷീബ സി.വിയുടെ പാരിസ്ഥിതികനിരൂപണ ഗ്രന്ഥങ്ങള്‍ പ്രകാശിപ്പിക്കുന്നു

ഷീബ സി.വി രചിച്ച ആതി- ആദി മുതലുള്ള ആധിയുടെ കഥ, എന്‍മകജെ- നരകമായിത്തീര്‍ന്ന സ്വര്‍ഗ്ഗം എന്നീ പാരിസ്ഥിതികനിരൂപണ ഗ്രന്ഥങ്ങള്‍ പ്രാകാശിതമാവുകയാണ്. 2018 മാര്‍ച്ച് 26 തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ വെച്ച് സാഹിത്യ നിരൂപകന്‍ എസ്.കെ. വസന്തന്‍ പുസ്തകപ്രകാശനം നിര്‍വ്വഹിക്കും. സെന്റ് തോമസ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് പോള്‍ കാട്ടൂക്കാന്‍ പുസ്തകം ഏറ്റുവാങ്ങും.

ഫാ. വര്‍ഗീസ് കൂത്തൂര്‍ അദ്ധ്യക്ഷനാകുന്ന പുസ്തകപ്രകാശന ചടങ്ങ് സെന്റ് തോമസ് കോളേജ് മാനേജര്‍ മാര്‍ ടോണി നീലങ്കാവില്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. ഡോ. ജോയ്‌പോള്‍ കെ. പുസ്തകപരിചയം നടത്തും.

സെന്റ് തോമസ് കോളേജ് മലയാള വിഭാഗം മേധാവി ഡോ. മിജോയ്, കേരളവര്‍മ്മ കോളേജ് അസി. പ്രൊഫസര്‍ ഡോ. ആദര്‍ശ് സി. എന്നിവര്‍ ആശംസകളറിയിക്കും. ഷീബ സി.വി. മറുമൊഴി പറയും.

Comments are closed.