DCBOOKS
Malayalam News Literature Website
Rush Hour 2

റസല്‍ ഷാഹുലിന്റെ ‘രുചി മീന്‍ സഞ്ചാരം’; അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള ഇന്ന് പ്രകാശനം ചെയ്യും

റസല്‍ ഷാഹുലിന്റെ ‘രുചി മീന്‍ സഞ്ചാരം’ എന്ന പുസ്തകം ഇന്ന് (ഒക്ടോബര്‍ 19-ാം തീയ്യതി) തിങ്കളാഴ്ച പ്രകാശനം ചെയ്യും. ഡിസി ബുക്‌സിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വൈകുന്നേരം ആറു മണിക്ക് മിസോറാം ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ എംപിയ്ക്ക് കൈമാറിക്കൊണ്ടാണ് പ്രകാശനം നിര്‍വഹിക്കുക.

സാഹിത്യകാരന്‍ സി.വി.ബാലകൃഷ്ണന്‍, പത്രപ്രവര്‍ത്തക യുണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദുര്‍, സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി, എം.പി. അബ്ദു സമദ് സമദാനി, എഴുത്തുകാരന്‍ എം.മുകുന്ദന്‍, മലയാള മനോരമ തൃശൂര്‍ ചീഫ് ന്യസ് എഡിറ്റര്‍ പി.എ.കുര്യാക്കോസ്, ലോക സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര, മാന്ത്രികന്‍ ഗോപിനാഥ് മുതുകാട്, ചലച്ചിത്ര ഛായാഗ്രാഹകന്‍ വേണു, നടനും സംവിധായകനുമായ ജോയ് മാത്യു, ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസ് , ബിനോയ് കെ.ഏലിയാസ് ( മനോരമ , ട്രാവലര്‍ ), നടന്മാരായ ബിജു മേനോന്‍, ജയസൂര്യ, പുസ്തകത്തിന്റെ രചയിതാവ് റസല്‍ ഷാഹുല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

നമ്മുടെ സംസ്‌കാരത്തിലും രുചി പാരമ്പര്യത്തിലും തെങ്ങും തേങ്ങയും വഹിക്കുന്നത്രയും പ്രാധാന്യം തന്നെ മീനുകള്‍ക്കുമുണ്ട്. കേരളവും മീനുകളും തമ്മിലുള്ള അഭേദ്യമായ ആ ബന്ധത്തിന്റെ കഥയാണ് റസല്‍ ഷാഹുലിന്റെ ‘രുചി മീന്‍ സഞ്ചാരം’ .കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ കരയിലും വെള്ളത്തിലുമായി സഞ്ചരിച്ച് സമാഹരിച്ച മീന്‍രുചികളുടെ അപൂര്‍വ്വ പുസ്തകം.

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.