DCBOOKS
Malayalam News Literature Website

ജ്യോതീബായ് പരിയാടത്തിന്റെ ‘മൂളിയലങ്കാരി’ പ്രകാശനം ചെയ്തു

ജ്യോതീബായ് പരിയാടത്തിന്റെ കവിതാസമാഹാരം ‘മൂളിയലങ്കാരി‘ പ്രകാശനം ചെയ്തു. എന്‍.രാധാകൃഷ്ണന്‍ നായരില്‍ നിന്നും ടി.ആര്‍.അജയന്‍ പുസ്തകം സ്വീകരിച്ചു. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയില്‍ നടന്ന ചടങ്ങ് ആഷാമേനോന്‍ ഉദ്ഘാടനം ചെയ്തു. ഡോ: സുരജ ഇ.എം. പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു.

കവിതയുടെ ഏറ്റവും പുതിയ കാലം പെണ്‍ശബ്ദങ്ങളിലൂടെ മുഴങ്ങുന്നതിന്റെ സൗന്ദര്യം കൂടിയാണെന്ന് എന്‍. രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു.  ചൂണ്ടുവിരലിനും ചുണ്ടിനുമിടയിലുള്ള മൗനത്തിന്റെ മുഴക്കങ്ങള്‍ മൂളിയലങ്കാരിയില്‍ കേള്‍ക്കാനാവുന്നുവെന്ന് ആഷാമേനോന്‍ പറഞ്ഞു.

ആദ്യത്തെ പുസ്തകത്തിന്റെ വില്‍പന ശ്രീ. രഘുനാഥന്‍ പറളി ശ്രീ. സുരേന്ദ്രമേനോനു നല്‍കി നിര്‍വ്വഹിച്ചു.

ഡോ: പി.മുരളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശ്രീ. നിരഞ്ജന്‍ ടി.ജി, ഡോ: സുനിത ഗണേഷ്, ശ്രീമതി. സുഭദ്ര സതീശന്‍ , ശ്രീ. കണ്ണന്‍ ഇമേജ്, ശ്രീ. മഹേന്ദര്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

ഇന്ദു സുരേന്ദ്രനാഥ്, ശിവാനി ശിവദാസ് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.
ജ്യോതീബായ് പരിയാടത്ത് മറുമൊഴി പറഞ്ഞു. രാജേഷ് മേനോന്‍ സ്വാഗതവും ശ്രീ. എ കെ ചന്ദ്രന്‍കുട്ടി നന്ദിയും പറഞ്ഞു.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.