DCBOOKS
Malayalam News Literature Website

ജിജോ മാത്യുവിന്റെ ‘എല്‍സ’; പുസ്തകപ്രകാശനം നാളെ

Elsa By: Jijo Mathew
Elsa
By: Jijo Mathew

ജിജോ മാത്യുവിന്റെ ഏറ്റവും പുതിയ നോവല്‍ ‘എല്‍സ’ യുടെ പ്രകാശനം നാളെ (18 നവംബര്‍ 2020) നടക്കും. രാവിലെ 11 മണിക്ക് പത്തനംതിട്ട പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ബെന്യാമിന്‍ പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കും. തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങും.

ബിജു കുര്യന്‍, ബോബി ഏബ്രഹാം, ഡോ. ഐശ്വര്യ മാധവന്‍, രവിവര്‍മ തമ്പുരാന്‍, വിനോദ് ഇളകൊള്ളൂര്‍, ഡോ.എം.എസ് പോള്‍, ജിജോ മാത്യു എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

‘എല്‍സ’ എന്ന നോവലിനെക്കുറിച്ച് ബെന്യാമിന്‍ എഴുതിയത്

”ഈ നോവലിന് അങ്ങനെ ഒരു മനോഹാരിതയുണ്ട്. അടുക്ക് തെറ്റിച്ച് ജീവിതം ഓര്‍മ്മിക്കുന്നതിന്റെ സൗന്ദര്യം. പ്രശാന്തമായി ഒഴുകിക്കൊണ്ടിരിക്കുന്നു എന്ന് കരുതാവുന്ന ഒരു പുഴയില്‍ കുഞ്ഞു തോണിയിലിരുന്ന് യാത്ര ചെയ്യും മാതിരിയാണ് ഈ നോവലിന്റെ വായന. അത്രയും നാം അത് ആസ്വദിച്ചുകൊണ്ട് ഇരിക്കെ തന്നെ എപ്പോഴാണ് മലരിയിലും ചുഴിയിലും ചെന്നുപെടുക എന്നൊരു ഉള്‍ഭയം നമ്മെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയും ചെയ്യും. പേടിപ്പിക്കുന്ന നിശബ്ദതയാണ് ഈ നോവലിന്റെ കരുത്ത്”- ബെന്യാമിന്‍

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.