DCBOOKS
Malayalam News Literature Website

സംസ്കൃതി – സി. വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം ബീനക്ക്

BEENA
BEENA

സാഹിത്യകാരന്‍ സി. വി. ശ്രീരാമന്‍റെ സ്മരണാര്‍ത്ഥം ഖത്തര്‍ സംസ്കൃതി സംഘടിപ്പിച്ചുവരുന്ന സംസ്കൃതി – സി. വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരത്തിനു  ബീനയുടെ ‘സെറാമിക് സിറ്റി’ എന്ന ചെറുകഥ അര്‍ഹമായി. സാഹിത്യകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അശോകന്‍ ചരുവില്‍, സാഹിത്യനിരൂപകനും എഴുത്തുകാരനുമായ ഇ. പി. രാജഗോപാലന്‍, ചെറുകഥാകൃത്ത് അഷ്ടമൂര്‍ത്തി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര നിര്‍ണ്ണയം നടത്തിയത്.

50,000 രൂപയും പ്രശസ്തിഫ ലകവുമാണ് പുരസ്കാരം. നവംബര്‍ 20 നു വെള്ളിയാഴ്ച വൈകീട്ട് 5.30നു സൂം മീറ്റിംഗ് വഴി നടക്കുന്ന സംസ്കൃതി കേരളോത്സവം പരിപാടിയില്‍ വെച്ച് പുരസ്കാര സമര്‍പ്പണം നടക്കും.

കാസര്ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിനിയായ ബീന 14 വര്‍ഷമായി സൗദി അറേബ്യയിലെ റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ അദ്ധ്യാപികയായി ജോലി ചെയ്യുന്നു. പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ : തീരെ ചെറിയ ചിലര്‍ ജീവിച്ചതിന്റെ മുദ്രകള്‍ (നോവല്‍), ഒസ്സാത്തി (നോവല്‍).

 

Comments are closed.