DCBOOKS
Malayalam News Literature Website

വി.ജെ. ജയിംസിന്റെ ‘ബി നിലവറ’; പുസ്തക പ്രകാശനം നാളെ

വി.ജെ. ജയിംസിന്റെ ‘ബി നിലവറ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ (21 ജൂലൈ 2021). ഡിസി ബുക്‌സ് ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ രാത്രി 7 മണിക്ക് നടക്കുന്ന പ്രകാശനച്ചടങ്ങില്‍ വി.ജെ. ജയിംസ്, പ്രദീപ് പനങ്ങാട്, മധുപാല്‍ എന്നിവര്‍ പങ്കെടുക്കും.

സമകാലികകഥയുടെ ദീപ്തമുഖം പ്രകടമാക്കുന്ന കഥകളാണ് വി.ജെ. ജയിംസിന്റെ ‘ബി നിലവറ’. യാഥാര്‍ത്ഥ്യങ്ങളെ നിര്‍ണ്ണയിക്കുന്ന സൂക്ഷ്മ രാഷ്ട്രീയ സംഘര്‍ഷങ്ങളെ തെളിമയോടെ ആവിഷ്‌കരിക്കുകയാണ് ഇതിലെ ഓരോ കഥയും. സാമൂഹികവും വൈകാരികവും വൈയക്തികവുമായ അനുഭവതലങ്ങളെ വിമര്‍ശനങ്ങളുടെ ഒളിയമ്പുകള്‍കൊണ്ട് അവ മുറിവേല്‍പ്പിക്കുന്നു. യക്ഷി, നൂലേണി, ഉയിരെഴുത്ത്, ഇരട്ടപെറ്റ വീടുകള്‍, വെടിവെപ്പ് മത്സരം, ഹെല്‍മെറ്റ്, മീനാക്ഷി, വോയേജര്‍, കോഹിനൂര്‍, ബി നിലവറ… തുടങ്ങി പന്ത്രണ്ട് കഥകള്‍.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.