DCBOOKS
Malayalam News Literature Website

സമീറ സനീഷിന്റെ ‘അലങ്കാരങ്ങളില്ലാതെ’; പുസ്തക പ്രകാശനം ഇന്ന്

ALANKARANGALILLATHE By : SAMEERA SANEESH
ALANKARANGALILLATHE
By : SAMEERA SANEESH

കോസ്റ്റ്യൂം ഡിസൈനര്‍ സമീറ സനീഷിന്റെ ‘അലങ്കാരങ്ങളില്ലാതെ’ എന്ന പുസ്തകം ഇന്ന് (30 നവംബര്‍ 2020) പ്രകാശനം ചെയ്യും. വൈകുന്നേരം 4.30ന് നടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ നിര്‍മ്മാതാവും സംവിധായകനുമായ ആഷിക് അബു പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കും. ആദ്യ പ്രതി മമ്മൂട്ടി ഏറ്റുവാങ്ങും.

കഴിഞ്ഞ ഒരു ദശകത്തിലേറെയായ് മലയാള സിനിമ പ്രേക്ഷകര്‍ കാണുന്ന പേരാണ് വസ്ത്രാലങ്കാരം സമീറ സനീഷ് എന്നുള്ളത്. തോല്‍ക്കാന്‍ മനസ്സില്ലാത്ത ഒരു പെണ്മനസ്സ് വാക്കുകള്‍ക്കിടയില്‍ മിടിക്കുന്നത് ‘അലങ്കാരങ്ങളില്ലാതെ’ എന്ന പുസ്തകത്തിന്റെ ഓരോ താളുകളിലും വായനക്കാര്‍ക്ക് കാണാനാകും. പരാതികളോ കുറ്റംപറച്ചിലുകളോ ഒന്നും ഇല്ലാത്ത മനോഹരമായ ഒരു ആത്മകഥ, അതാണ് ‘അലങ്കാരങ്ങളില്ലാതെ’.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.