DCBOOKS
Malayalam News Literature Website

ടി ഡി രാമകൃഷ്ണന്റെ ഏറ്റവും പുതിയ നോവല്‍ ‘പച്ച മഞ്ഞ ചുവപ്പ്’ മമ്മൂട്ടി പ്രകാശനം ചെയ്തു

ടി.ഡി രാമകൃഷ്ണന്റെ ഏറ്റവും പുതിയ നോവല്‍ ‘പച്ച മഞ്ഞ ചുവപ്പ്’   നടന്‍ മമ്മൂട്ടി പ്രകാശനം ചെയ്തു. കൊച്ചി വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലില്‍ നടന്ന പ്രകാശനച്ചടങ്ങില്‍  ടി.ഡി. രാമകൃഷ്ണന്‍, രവി.ഡിസി, എ.വി. ശ്രീകുമാര്‍, മധു, ഗോവിന്ദ് ഡിസി, റിജു ആന്‍ഡ്രൂസ്, പി.എസ് ജോര്‍ജ്, ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

 ഇടത്തുനിന്നും, എ.വി.ശ്രീകുമാര്‍, റിജു ആന്‍ഡ്രൂസ്, മമ്മൂട്ടി, ടി.ഡി. രാമകൃഷ്ണന്‍, രവി ഡിസി, ഗോവിന്ദ് ഡിസി, മധു, പി.എസ് ജോര്‍ജ്, ജോര്‍ജ്

ഇടത്തുനിന്നും, എ.വി.ശ്രീകുമാര്‍, റിജു ആന്‍ഡ്രൂസ്, മമ്മൂട്ടി, ടി.ഡി. രാമകൃഷ്ണന്‍, രവി ഡിസി, ഗോവിന്ദ് ഡിസി, മധു, പി.എസ് ജോര്‍ജ്, ജോര്‍ജ്

ഇന്ത്യയുടെ ജീവനാഡിയായ റെയില്‍വേയുടെ അന്തര്‍നാടകങ്ങളെ വെളിവാക്കുന്ന നോവലാണ് ടി.ഡി. രാമകൃഷ്ണന്റെ ‘പച്ച മഞ്ഞ ചുവപ്പ്’ . അധികാരവും സാധാരണമനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങളിലൂടെ മൂന്നാംലോകപൗരന്മാര്‍ എങ്ങനെ മള്‍ട്ടിനാഷണലുകളുടെ ഇരയായിത്തീരുന്നു എന്ന് അന്വേഷണാത്മകമായി ഈ നോവലില്‍ അവതരിപ്പിക്കുന്നു.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.