DCBOOKS
Malayalam News Literature Website

‘ഹിമശൈലങ്ങള്‍ക്കുമപ്പുറം’ പ്രകാശനം ചെയ്തു

തിരുവനന്തപുരം: അഡ്വ.സി.സുധാകരക്കുറുപ്പിന്റെ യാത്രാവിവരണകൃതിയായ ഹിമശൈലങ്ങള്‍ക്കുമപ്പുറം പ്രകാശനം ചെയ്തു. ഡിസംബര്‍ 15-ന് കവടിയാര്‍ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതിബായി തമ്പുരാട്ടി ഡോ.വിളക്കുടി എസ്. രാജേന്ദ്രന് കൈമാറി പുസ്തകം പ്രകാശനം ചെയ്തു. ഡോ.ജോര്‍ജ് ഓണക്കൂര്‍, അഡ്വ.സി.സുധാകരക്കുറുപ്പ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഹിമാലയന്‍ കാഴ്ചകള്‍ ഹൃദയംഗമമായി വിവരിക്കുന്ന, ചരിത്രമുറങ്ങുന്ന ഹിമഭൂമിയുടെ ഉള്ളിലെ രഹസ്യങ്ങള്‍ കണ്ടെത്തി വിസ്മയം ജനിപ്പിക്കും വിധം അവതരിപ്പിക്കുകയാണ് അഡ്വ.സി.സുധാകരക്കുറുപ്പ് ഹിമശൈലങ്ങള്‍ക്കുമപ്പുറം എന്ന കൃതിയിലൂടെ.

കറന്റ് ബുക്‌സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Comments are closed.