DCBOOKS
Malayalam News Literature Website

God is neither a Khomeini nor a Mohan Bhagwat കെ.എല്‍.എഫ് വേദിയില്‍ പ്രകാശനം ചെയ്യുന്നു

കോഴിക്കോട്: പ്രശസ്ത സാമൂഹിക ചിന്തകനും കോളമിസ്റ്റും എഴുത്തുകാരനുമായ ഷാജഹാന്‍ മാടമ്പാട്ടിന്റെ പുതിയ കൃതി God is neither a Khomeini nor a Mohan Bhagwat കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ പ്രകാശനം ചെയ്യുന്നു. പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയാണ് ജനുവരി 17-ാം തീയതി പുസ്തകം പ്രകാശനം ചെയ്യുക.

തീവ്രമതഭക്തിയേയും ബഹുസ്വരതയേയും സമകാലിക വിഷയങ്ങളെയും വിമര്‍ശനാത്മകമായി വിലയിരുത്തുന്ന തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. ഒലിവ് പബ്ലിക്കേഷന്റെ ഇംഗ്ലീഷ് ഇംപ്രിന്റായ ദി ബുക്ക് പീപ്പിള്‍ ആണ് God is neither a Khomeini nor a Mohan Bhagwat പ്രസിദ്ധീകരിക്കുന്നത്.

ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന ഷാജഹാന്‍ മാടമ്പാട്ടിന്റെ ജെ.എന്‍.യുവിലെ ചുവര്‍ചിത്രങ്ങള്‍, അകം പുറം- അക്ഷരം സംസ്‌കാരം, സംവേദനം എന്നീ കൃതികള്‍ ശ്രദ്ധേയമാണ്.

Comments are closed.