DCBOOKS
Malayalam News Literature Website

ഒരേയൊരു പെണ്‍ ആരാച്ചാരുടെ കഥ


കൈയിലെത്തുന്ന പുസ്തകം പ്രകാശവേഗത്തില്‍ വായിച്ചു തീര്‍ക്കുക. ഉള്‍ക്കാമ്പിലെത്താന്‍ ദൂരം തോന്നിയാല്‍ പുനര്‍വായനകള്‍ കൊണ്ട് പരിഹരിക്കുക. അതാണ് പതിവ്. പക്ഷേ, എന്റെ ചെറിയ വായനാനുഭവത്തില്‍ ഒരേയൊരു പുസ്തകം മാത്രം ആ പതിവ് തെറ്റിച്ചു മാസങ്ങളോളം എടുത്തു വായന പൂര്‍ത്തിയാക്കേണ്ടിവന്നിട്ടുണ്ട് കെ.ആര്‍.മീരയുടെ ‘ആരാച്ചാര്‍’!

ചേതനയിലേക്ക് ചേര്‍ന്നിറങ്ങുന്നത് ഒരു രാജ്യത്തിന്റെ ചരിത്രവും ജീവിതവുമാണ്. പ്രത്യേകിച്ച് പെണ്‍ജീവിതം. പുരുഷകേന്ദ്രീകൃത സമൂഹത്തില്‍ ചേതനയെ, ഗൃദ്ധാമല്ലിക്കുമായി ചേര്‍ത്തും പേര്‍ത്തും നിര്‍ത്തി ഓരോ കഥാപാത്രങ്ങളുടെയും ജീവിതത്തേ സൂക്ഷ്മമായി പ്രേതപരിശോധന നടത്തിയിട്ടുണ്ടതില്‍. അതുകൊണ്ട് തന്നെ സാമാന്യം ഭേദപ്പെട്ട വലിപ്പമുള്ള നോവലാണ് ആരാച്ചാര്‍.

മനസ്സില്‍ തറയ്ക്കുന്ന രീതിയില്‍ ഭാഷയെ കൈകാര്യം ചെയ്തിട്ടുണ്ട്. ശക്തമായ കഥാപാത്ര സൃഷ്ടിയുണ്ട്. ഒരിക്കലും കൊല്‍ക്കത്തയില്‍ പോയിട്ടില്ലെന്ന് പറഞ്ഞ പ്രിയപ്പെട്ട എഴുത്തുകാരി വംഗ ദേശത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും പുരാണവും കൃത്യമായി അടയാളപ്പെടുത്തിയിട്ടുമുണ്ട്. എന്നിട്ടും ഒരൊഴുക്കില്‍ വായിച്ചു പോകാന്‍ കഴിയാത്ത എന്ത് തടസ്സമായിരുന്നു ആരാച്ചാര്‍ക്ക് എന്ന് എപ്പോഴും ഓര്‍ക്കും. ഒരു നിഗമനത്തില്‍ ഇന്നും എത്തിച്ചേരാന്‍ കഴിയാത്ത കുരുക്കിട്ട് ആരാച്ചാര്‍ ഇപ്പോഴും മനസ്സിലുണ്ട്. ഒരേയൊരു പെണ്ണാരാച്ചാരുടെ കഥ…!

കെ.ആര്‍.മീരയുടെ ആരാച്ചാര്‍ എന്ന നോവലിന് മാളവിക എം.മേനോന്‍ എഴുതിയ വായനാനുഭവം

Comments are closed.