DCBOOKS
Malayalam News Literature Website

ഷീല ടോമിയുടെ ‘വല്ലി’; പുസ്തകചര്‍ച്ച സംഘടിപ്പിച്ചു

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഷീല ടോമിയുടെ ‘വല്ലി‘  എന്ന പുസ്തകത്തെ മുന്‍ നിര്‍ത്തി പുസ്തകചര്‍ച്ച സംഘടിപ്പിച്ചു.  മാനന്തവാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ചുവരുന്ന പ്രതിമാസ പുസ്തകചര്‍ച്ചയിലാണ് പോയവാരം വല്ലി ചര്‍ച്ച ചെയ്യപ്പെട്ടത്. ആലീസ് ജോസ് പുസ്തകം പരിചയപ്പെടുത്തി.

കുത്തനെയുള്ള ഇറക്കവും വളവും തിരിവും മലയും പുഴയും കാടും മഞ്ഞുമുള്ള വയനാടിന്റെ മുക്കിലും മൂലയിലുംകൂടി മിത്തുകള്‍ക്കൊപ്പം ഒരു നവസഞ്ചാരമാണ് ഷീല ടോമിയുടെ വല്ലി എന്ന നോവല്‍.മാധവ് ഗാഡ്ഗില്‍ പല ഇക്കോളജിക്കലി സെന്‍സിറ്റീവ് സോണുകളാക്കി തിരിക്കുന്നതിനും മുമ്പേ എല്ലാ സോണുകളിലേക്കും മനുഷ്യരുടെ അനിയന്ത്രിതമായ തള്ളിക്കയറ്റം സംഭവിച്ചുകഴിഞ്ഞിരുന്ന ബയല്‍നാട് എന്ന വയനാട്ടില്‍നിന്ന് ഒരു വനഗാഥ. എപ്പോഴും പരാജയപ്പെടുത്തപ്പെടുന്ന ആദിവാസികളുടെ, പാവപ്പെട്ട കുടിയേറ്റകര്‍ഷകരുടെ ജീവഗാഥ.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

 

Comments are closed.