DCBOOKS
Malayalam News Literature Website

‘ബ്ലോക്ക് 46’; പുസ്തകചര്‍ച്ച നവംബര്‍ 9ന്, ജൊഹാന ഗസ്താവ്‌സണ്‍ പങ്കെടുക്കുന്നു

അനുവാചകന്റെ സിരകളെ ത്രസിപ്പിക്കുന്ന ഉദ്വേഗജനകമായ കുറ്റാന്വേഷണ നോവല്‍ ‘ബ്ലോക്ക് 46′ –നെ Textമുന്‍നിര്‍ത്തി സംഘടിപ്പിക്കുന്ന പുസ്തകചര്‍ച്ച നവംബര്‍ 9ന് തിരുവനന്തപുരത്ത് നടക്കും. വൈകുന്നേരം 4.30ന് വഴുതക്കാട്ടെ അലയന്‍സ് ഫ്രാന്‍സെസ് ഡി യില്‍ നടക്കുന്ന ചര്‍ച്ചയില്‍ ജൊഹാന ഗസ്താവ്‌സണ്‍, മീന ടി പിള്ള എന്നിവര്‍ സംവദിക്കും. വായനക്കാര്‍ക്ക് ‘ബ്ലോക്ക് 46’ എന്ന പുസ്തകം എഴുത്തുകാരിയില്‍ നിന്നും നേരിട്ട് കൈയ്യൊപ്പിട്ട് വാങ്ങാനുള്ള അവസരവുമുണ്ട്.

ഹിറ്റ്‌ലറുടെ നാസി തേർവാഴ്ച ‘ഹോളോകോസ്റ്റ്’ ന്റെ ഇരുണ്ട ഗർഭങ്ങളിൽ ഒടുങ്ങിയ ജീവനുകളിലേക്കും പീഡനപർവ്വങ്ങളിലേക്കും വെളിച്ചം വീശുന്ന നോവലാണ്  ‘ബ്ലോക്ക് 46’. ചലച്ചിത്രങ്ങളെ വെല്ലുന്ന ദൃശ്യപരത വായനക്കാരനെ വായനയുടെ ഒരു നിഗൂഢലോകത്തിലേക്ക് എത്തിക്കുന്നു. അതിൽനിന്നും മുക്തി പ്രാപിക്കുന്നത് അത്ര എളുപ്പവുമായിരിക്കില്ല. അമ്പരപ്പിക്കുന്ന കഥാഗതിയിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ നോവലാണ് ‘ബ്ലോക്ക് 46’.

Comments are closed.