DCBOOKS
Malayalam News Literature Website

ഒ.വി. ഉഷയ്ക്ക് ജന്മദിനാശംസകള്‍

മലയാളത്തിലെ പ്രശസ്തയായ ഒരു കവയിത്രിയാണ് ഒ.വി. ഉഷ. 1948 നവംബര്‍ 4-ന് പാലക്കാട് ജില്ലയിലെ മങ്കരയിലാണ് ഉഷയുടെ ജനനം. അച്ഛന്‍ വേലുക്കുട്ടി മലബാര്‍ സ്‌പെഷ്യല്‍ പോലീസില്‍ സുബേദാര്‍ മേജര്‍ ആയിരുന്നു. അമ്മ കമലാക്ഷിയമ്മ. മലയാളത്തിലെ പ്രശസ്തസാഹിത്യകാരന്‍ ഒ.വി.വിജയന്റെ സഹോദരിയാണ് ഒ.വി.ഉഷ.

ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടി. ടാറ്റാ മക്‌ഗ്രോഹില്‍ ബുക്ക് കമ്പനി, വികാസ് പബ്ലിഷിംഗ് ഹൗസ് എന്നീ പുസ്തകപ്രസാധനശാലകളില്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റ്, എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയം മഹാത്മാഗാന്ധി സര്‍വ്വകലാശാല ആരംഭിച്ചപ്പോള്‍ പ്രസിദ്ധീകരണവകുപ്പില്‍ അദ്ധ്യക്ഷയായി നിയമിതയായിരുന്നു.

സ്‌നേഹഗീതങ്ങള്‍,ഒറ്റച്ചുവട്, ധ്യാനം, അഗ്‌നിമിത്രന്നൊരു കുറിപ്പ്(കവിത), ഷാഹിദ് നാമ(നോവല്‍),നിലംതൊടാമണ്ണ് (കഥകള്‍) എന്നിവയാണ് പ്രധാന കൃതികള്‍. 2000-ല്‍ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.

Comments are closed.