DCBOOKS
Malayalam News Literature Website

ബുക്ക‍ര്‍ സമ്മാനം ദക്ഷിണാഫ്രിക്കൻ നോവലിസ്റ്റ് ഡേമന്‍ ഗാൽഗട്ടിന്

ഈ വര്‍ഷത്തെ  ബുക്കര്‍ സമ്മാനം ദക്ഷിണാഫ്രിക്കൻ എഴുത്തുകാരൻ ഡേമന്‍ ഗാൽഗട്ടിന്.  ‘ദ പ്രോമിസ്’ എന്ന നോവലിനാണ് പുരസ്കാരം.

ദക്ഷിണാഫ്രിക്കയിൽ വര്‍ണവിവേചനത്തിൻ്റെ കാലം മുതൽ ജേക്കബ് സുമ പ്രസിഡൻ്റാകുന്നതു വരെയുള്ള കാലത്ത് ഒരു കുടുംബത്തിൻ്റെ കഥയാണ് ‘ദ പ്രോമിസ്’ പറയുന്നത്.  ദക്ഷിണാഫ്രിക്ക ഒരു ജനാധിപത്യരാജ്യമായി മാറുന്നതോടെ ശിഥിലമായി പോകുന്ന കുടുംബമാണ് നോവലിൻ്റെ ഇതിവൃത്തം. ഗാൽഗട്ട് ജനിച്ചു വളര്‍ന്ന പ്രിട്ടോറിയ നഗരമാണ് നോവലിൻ്റെ പശ്ചാത്തലം.

നൊബേല്‍ സമ്മാനത്തിനു ശേഷം ഒരു സാഹിത്യകൃതിക്കു ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് ബുക്കര്‍ സമ്മാനം. ഇംഗ്ലണ്ടിലോ അയര്‍ലണ്ടിലോ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് നോവലുകള്‍ക്കാണ് ബുക്കര്‍ പുരസ്‌കാരം നല്‍കുന്നത്.

 

Comments are closed.