DCBOOKS
Malayalam News Literature Website

ബര്‍ഖാ ദത്തിന് ജന്മദിനാശംസകള്‍

ഇന്ത്യയിലെ പ്രശസ്തയായ മാധ്യമപ്രവര്‍ത്തകയും വാര്‍ത്താ അവതാരകയുമാണ് ബര്‍ഖാ ദത്ത്. 1971 ഡിസംബര്‍ 18-ന് ദില്ലിയിലായിരുന്നു ബര്‍ഖാ ദത്തിന്റെ ജനനം. എന്‍.ഡി.ടി.വിയില്‍ ദീര്‍ഘകാലം ജേര്‍ണലിസ്റ്റായിരുന്നു. കാര്‍ഗില്‍ യുദ്ധസമയത്തെ വാര്‍ റിപ്പോര്‍ട്ടിങ്ങിലൂടെയാണ് ബര്‍ഖാ ദത്ത് ദേശീയ ശ്രദ്ധ നേടുന്നത്.

എന്‍.ഡി.ടി.വിയിലായിരുന്ന സമയത്ത് ബര്‍ഖാ ദത്ത് അവതരിപ്പിച്ചിരുന്ന വാരാന്ത്യ പരിപാടികളായ ബക് സ്റ്റോപ്‌സ് ഹിയര്‍, വീ ദ പീപ്പിള്‍ എന്നീ പരിപാടികള്‍ ഏറെ ജനശ്രദ്ധ നേടിയിരുന്നു. നിരവധി ദേശീയ-അന്തര്‍ദ്ദേശീയ മാധ്യമങ്ങളുടെ കോളമിസ്റ്റാണ് ബര്‍ഖാ ദത്ത്. 2008-ല്‍ രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

Comments are closed.