DCBOOKS
Malayalam News Literature Website

സിപ്പി പള്ളിപ്പുറത്തിന് ജന്മദിനാശംസകള്‍

മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരനാണ് സിപ്പി പള്ളിപ്പുറം. ദേശീയവും പ്രാദേശികവുമായ നിരവധി പുരസ്‌കാരങ്ങള്‍ സിപ്പി പള്ളിപ്പുറം നേടിയിട്ടുണ്ട്.

1943 മെയ് 18നു എറണാകുളം ജില്ലയിലെ വൈപ്പിന്‍ പള്ളിപ്പുറത്തു ജനിച്ചു. 1966 മുതല്‍ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂളില്‍ അദ്ധ്യാപകനായിരുന്നു. കഴിഞ്ഞ മൂന്നുദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത് പ്രവര്‍ത്തിച്ചുവരുന്നു. ഇതിനകം 130 ബാലസാഹിത്യകൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ പുഴ മാസികയുടെ എഡിറ്ററായി പ്രവര്‍ത്തിക്കുന്നു.

Comments are closed.