DCBOOKS
Malayalam News Literature Website

കാള്‍ ലാന്റ് സ്റ്റെയ്‌നറുടെ ജന്മവാര്‍ഷിക ദിനം

മനുഷ്യശരീരത്തിലെ രക്തഗ്രൂപ്പുകള്‍ ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞനാണ് കാള്‍ ലാന്റ് സ്റ്റെയ്‌നര്‍.1868 ജൂലൈ 14ന് ഓസ്ട്രിയയിലെ വിയന്നയില്‍ ജനിച്ചു. വൈദ്യശാസ്ത്രത്തില്‍ ബിരുദമെടുത്ത ശേഷം പ്രൊഫസറായി ജോലി നോക്കി. 1900 മുതല്‍ രക്തഗ്രൂപ്പ് സംബന്ധിയായ ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടു. ഓരോ വ്യക്തിയുടെയും രക്തത്തിന് തനതായ സവിശേഷതകളുണ്ടെന്നും ആളുകളുടെ രക്തത്തില്‍ കൂടിച്ചേരുന്നതും കൂടിച്ചേരാത്തതുമായ ഘടകങ്ങളുണ്ടെന്നും സ്‌റ്റെയ്‌നര്‍ കണ്ടെത്തി.A,B,O എന്നിങ്ങനെ മൂന്ന് രക്തഗ്രൂപ്പുകളുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. പില്ക്കാലത്ത് AB എന്ന് നാലാമതൊരു ഗ്രൂപ്പ് കൂടി കണ്ടെത്തുകയുണ്ടായി.1930-ല്‍ അദ്ദേഹത്തിന് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചു.

1927-ല്‍ സ്റ്റെയ്‌നറും എഎസ് പെയ്‌നറും ചേര്‍ന്ന് കണ്ടെത്തിയ രക്തത്തിലെ MN എന്ന പ്രോട്ടീന്‍ ഘടകമാണ് പിന്നീട് രക്തത്തിലെ RH എന്ന പേരില്‍ അറിയപ്പെട്ടത്. 1943 ജൂണ്‍ 26-ന് അന്തരിച്ചു.

 

Comments are closed.