DCBOOKS
Malayalam News Literature Website
Rush Hour 2

ബംഗാളി ചലചിത്രകാരൻ ബുദ്ധദേവ് ദാസ് ഗുപ്ത അന്തരിച്ചു

കൊല്‍ക്കത്ത: പ്രമുഖ ബംഗാളി ചലചിത്രകാരനും ദേശിയ അവാർഡ് ജേതാവുമായ ബുദ്ധദേവ് ദാസ് ഗുപ്ത അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. അദ്ദേഹത്തിന് 77 വയസ്സുണ്ട്.  1968-ൽ പുറത്തിറങ്ങിയ സമയേർ കാച്ചേ എന്ന ഹൃസ്വ ചിത്രത്തിലൂടെയാണ് അദ്ദേഹം ചലചിത്ര മേഖലയിലേക്ക് എത്തുന്നത്.

ഇന്ത്യന്‍ സിനിമ യിലെ മികച്ച സംവിധായകരിലൊരാളായ ബുദ്ധദേബിന് അഞ്ചു തവണ ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കൽക്കട്ടയിലെ കോളേജ്കളിലൊന്നിൽ ഇക്കണോമിക്സ് വിഭാഗം പ്രൊഫസറായിട്ടായിരുന്നു അദ്ദേഹം തൻറെ കരിയർ ആരംഭിച്ചത്. പിന്നീട് പടി പടിയായി സിനിമയിലേക്ക് എത്തി.ഭാഗ് ബഹാദൂര്‍, ചരാചര്‍, ഉത്തര എന്നീ സിനിമകള്‍ ദേശിയ അവാർഡ് നേടി.

13-ൽ അധികം ഡോക്യുമെൻററികളും 20-ൽ അധികം സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിരുന്നു. 2018-ൽ പുറത്തിറങ്ങിയ ഉരോഹാജ് ആണ് അവസാനത്തെ ചിത്രം.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.