DCBOOKS
Malayalam News Literature Website

‘ഗഡാഗഡിയന്‍’ ഓണ്‍ലൈന്‍ ക്വിസ് ; വിജയികളെ പ്രഖ്യാപിച്ചു, വീഡിയോ കാണാം

വിഖ്യാത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മയായതിന്റെ 28-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും ഡി സി ബുക്‌സും സംയുക്തമായി സംഘടിപ്പിച്ച ‘ഗഡാഗഡിയന്‍’ ഓണ്‍ലൈന്‍ ക്വിസിലെ വിജയികളെ പ്രഖ്യാപിച്ചു.  പ്രശസ്ത എഴുത്തുകാരന്‍ മനോജ് കുറൂരാണ് ഫലപ്രഖ്യാപനം നടത്തിയത്.

ക്വിസിലെ ചോദ്യങ്ങളും ഉത്തരങ്ങളും ഇതാ

1. ‘സ്നേഹവും പ്രേമവും-എന്നൊക്കെ പറയുന്നത്, ഒരു മാതിരി നിലാവെളിച്ചം പേലെയാണ്…മധുര സുന്ദര സുരഭിലമായ നിലാവെളിച്ചമാകുന്നു പ്രേമം!’
എതു കഥാപാത്രത്തിന്റേതാണ് ഈ വാക്കുകൾ?

ഉത്തരം: കേശവൻനായർ

2. ”മൂപ്പർ ഒരു ലെഫ്ടിസ്റ്റാണെന്നു സംസാരമുണ്ട്. ദിവസത്തിൽ രണ്ടു തവണ ഡ്രസ് മാറും. അവന് അറുപതു ജോടി ചെരുപ്പുകളുണ്ടെന്ന് ഉമ്മ പറഞ്ഞിട്ടുണ്ട്. നൂലുപോലെയാണവൻ. എങ്കിലും മഹാ ഒച്ചക്കാരനാണ്. വലിയ മെനക്കാരനും.”

ഏതു കഥാപാത്രത്തെക്കുറിച്ചുള്ള വർണനയാണിത്?

ഉത്തരം: അബുബക്കർ

3. വൈക്കം മുഹമ്മദ് ബഷീറിന്റെ മൂന്നു കൃതികൾ ഡോ. റൊനാൾഡ് ആഷർ ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്ത് സ്‌കോട്ട്‌ലന്റിലെ എഡിൻബെറോ യൂണിവേഴ്‌സിറ്റി ഒറ്റ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. താഴെ പറയുന്നവയിൽ ഏതാണ് ആ മൂന്നു കൃതികളിൽ ഉൾപ്പെട്ടത് ?

ഉത്തരം: ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്

4. വൈക്കം മുഹമ്മദ് ബഷീറിന്റെ ഏതു കൃതിക്കാണ് 1993ൽ മുട്ടത്തുവർക്കി അവാർഡ് ലഭിച്ചത്?

ഉത്തരം: പാത്തുമ്മായുടെ ആട്

5.”എന്റെ സ്‌നേഹിതാ, വെണ്ണ പോലത്തെ എന്റെ ഹൃദയത്തിൽ സൂര്യന്റെ സൂക്ഷ്മമായ ഒരു കതിർ പെട്ടെന്നു ചുംബിച്ചതു പോലെ ഒരു വേദന. ഇതു സുഖകരവുമാണ്.
ഏതു കൃതിയിൽ നിന്നുളള ഭാഗമാണിത്?

ഉത്തരം: ജന്മദിനം

6.’ഉമ്മാ, ഞാൻ ഗാന്ധിയെ തൊട്ട്!’ ഈ വാക്കുകൾ ഏതു കൃതിയിലേതാണ്?

ഉത്തരം: ഓർമ്മക്കുറിപ്പ്

7. ഭാർഗ്ഗവിക്കുട്ടി എന്നത് ഏതു കൃതിയിലെ കഥാപാത്രമാണ്?

ഉത്തരം: പാവപ്പെട്ടവരുടെ വേശ്യ

8.’ഞാൻ പട്ടാളത്തിൽ പൊയ്‌ക്കോളാം! സർക്കാരിന് എന്നെ ആവശ്യമുണ്ട്’ ഏതു കഥാപാത്രമാണ് ഇതു പറയുന്നത് ?

ഉത്തരം: ഹനീഫാ

9.”പാപ്പച്ചനും പോളിയും ബോധം കെട്ടു വീണില്ല. ആകാശം ഇടിഞ്ഞു വീണമാതിരി സ്വല്പം തരിപ്പ്. അങ്ങനെയങ്ങനെ ലേശം സ്റ്റണ്ടായി നോക്കി. ജീവിതം… ആഗ്രഹങ്ങൾ പോകുന്ന പോക്ക്! എല്ലാം ശൂ!”
എതു കൃതിയിൽനിന്നുള്ള ഭാഗമാണിത്? 

ഉത്തരം: താരാ സ്‌പെഷ്യൽസ്

10. വൈക്കം മുഹമ്മദ് ബഷീർ ഒരു സംഘടനയുണ്ടാക്കി മുഖപത്രമായി നടത്തിയിരുന്ന വാരികയുടെ പേരെന്ത്?

ഉത്തരം: ഉജ്ജീവനം

11. 1944ൽ തിരുവിതാംകൂറിൽ നിരോധിക്കപ്പെട്ട വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലേത്?

ഉത്തരം: പ്രേമലേഖനം

12. വൈക്കം മുഹമ്മദ് ബഷീർ രചിച്ച നാടകം ഏത്?

ഉത്തരം: കഥാബീജം

13. വൈക്കം മുഹമ്മദ് ബഷീറിന്റെ മരണശേഷം പ്രസിദ്ധീകരിച്ച നോവൽ?

ഉത്തരം: പ്രേം പാറ്റ

14. വൈക്കം മുഹമ്മദ് ബഷീറിന്റെ ആദ്യ കഥ ജയകേസരിയിലാണ് പ്രസിദ്ധീകരിച്ചത്. കഥയേത്?

ഉത്തരം: തങ്കം

15. ‘ഞാൻ ഇപ്രകാരം വായിച്ചു: ‘സ്ത്രീലോകം.’ ‘സ്ത്രീ, ഒരു ഹുന്ത്രാപ്പിബുസ്സാട്ടോയാണ്.’ ഏതു കൃതിയിലേതാണ് ഈ ഭാഗം?

ഉത്തരം: പാവപ്പെട്ടവരുടെ വേശ്യ

Comments are closed.