DCBOOKS
Malayalam News Literature Website

ബഷീർ ഫെസ്റ്റ് ജൂലൈ ഒന്നുമുതൽ അഞ്ചുവരെ

വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയെട്ടാം ചരമദിനത്തോടനുബന്ധിച്ച് നമ്മൾ ബേപ്പൂരിന്റെ ആഭിമുഖ്യത്തിൽ ജൂലൈ ഒന്നുമുതൽ അഞ്ചുവരെ ബഷീർ ഫെസ്റ്റ് സംഘടിപ്പിക്കുന്നു.  പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന ബഷീർ ഫെസ്റ്റ് സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് തീരുമാനം. ജൂലൈ ഒന്നിന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പരിപാടി ഉദ്ഘാടനം ചെയ്യും.

മന്ത്രി പി.എ. മുഹമ്മദ് റിയാസ് രക്ഷാധികാരിയായ സംഘാടക സമിതിയിൽ മേയർ ഡോ. ബീന ഫിലിപ്പ് ചെയർപേഴ്സണാകും. ടി. രാധാഗോപി, പ്രദീപ് ഹുഡിനോ, പ്രൊഫ. കെ.ഇ.എൻ. കുഞ്ഞഹമ്മദ്, അബ്ദുൽ ജബ്ബാർ, പി.പി. രാമചന്ദ്രൻ മാസ്റ്റർ, അഡ്വ. രാധാകൃഷ്ണൻ, പ്രൊഫ. യു. ഹേമന്ത് കുമാർ എന്നിവർ വൈസ് ചെയർമാൻമാർ ആകും. സബ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി.

 

Comments are closed.