DCBOOKS
Malayalam News Literature Website

മുറിനാവിന്റെ വായനാനുഭവങ്ങളുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട്

മലയാളത്തിലെ പുതുകവികളില്‍ ശ്രദ്ധേയനായ മനോജ് കുറൂരിന്റെ ഏറ്റവും പുതിയ പുസ്തകം ‘മുറിനാവിന്റെ വായനാനുഭവം വായനക്കാരുമായി പങ്കുവെക്കാന്‍ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് എത്തുന്നു. ഡിസി ബുക്‌സിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ തിങ്കളാഴ്ച (24 ആഗസ്റ്റ് 2020) വൈകുന്നേരം 3.30-നാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് ‘മുറിനാവിന്റെ‘ വായനാനുഭവം പങ്കുവെക്കുക.

Textനാടിന്റെ സാംസ്‌കാരികബന്ധങ്ങളില്‍ മറഞ്ഞു നില്‍ക്കുന്ന, മറവിയില്‍പ്പെട്ടുപോയ, വലിയ ശബ്ദങ്ങളില്‍ കേള്‍ക്കാതെപോയ, ചെറിയ ഒച്ചകളുടെ നിരവധിയായ ഇഴകളെ ആവാഹിക്കുന്ന അതീതകാലത്തിലേക്കുള്ള സഞ്ചാരമാണ് ‘മുറിനാവ്‘. പുസ്തകത്തിന്റെ ആദ്യപതിപ്പ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. വര്‍ത്തമാനവും സമീപസ്ഥ ചരിത്രവുംതള്ളി, മലയാളസാഹിത്യഭാഷക്കാലം തള്ളി കുറേ പിന്നോട്ട് പോവുന്നു ഇവിടെ. എട്ടാം നൂറ്റാണ്ടിലും പന്ത്രണ്ടാം നൂറ്റാണ്ടിലുമായി ജീവിച്ച രണ്ടു മനുഷ്യരുടെ (കുമരന്റെയും അലങ്കാരന്റെയും) കഥകള്‍ മെടഞ്ഞു ചേര്‍ക്കുന്നതിനിടയില്‍ നമ്മുടെ ചരിത്രം ആഴപ്പെടുകയും വിശദമാക്കപ്പെടുകയും ചെയ്യുന്നു.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.