DCBOOKS
Malayalam News Literature Website

‘പ്രൊഫ.ബി.രാജീവന്‍, എഴുത്തിന്റെ കടലാഴം’; സാഹിത്യ സദസ്സ് ആഗസ്റ്റ് 7ന്

ഈടും സൈദ്ധാന്തിക പ്രബന്ധങ്ങളും കാമ്പുള്ള കലാസാഹിത്യ വിമർശനങ്ങളും അടയാളപ്പെടുത്തിയ കൈരളിയുടെ പുതിയ ഒരു അനുഭവപരിസരം നമുക്ക് സമ്മാനിച്ച പ്രതിഭാ ശാലിയാണ് ബി.രാജീവൻ. ആ സുവർണ്ണാക്ഷരങ്ങൾക്ക് ഇത് സുവർണ്ണ ജൂബിലി വർഷം. കണ്ടലൂർ പൗരാവലിയുടെ നേതൃത്വത്തിൽ  പ്രൊഫ.ബി.രാജീവന്‍; എഴുത്തിന്റെ കടലാഴം എന്ന പേരിൽ നടക്കുന്ന സുവർണ്ണ ജൂബിലി ആഘോഷം സാഹിത്യ സദസ്സ്  2022 ആഗസ്റ്റ് 7-ാം തീയതി വൈകിട്ട് 4 മണിക്ക് പുല്ലുകുളങ്ങര എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടക്കും.

സച്ചിദാനന്ദൻ, പ്രൊഫസർ കെ. ജി. ശങ്കരപ്പിള്ള , പ്രൊഫ കെ. പി. രാമനുണ്ണി പ്രൊഫ. എൻ. സുഗതൻ (ജനശക്തി പത്രാധിപർ, വാഗ്മി, എഴുത്തുകാരൻ), സാവിത്രി രാജീവൻ എന്നിവർ പങ്കെടുക്കുന്നു.

 

Comments are closed.