DCBOOKS
Malayalam News Literature Website

ടി.പി.ശാസ്തമംഗലത്തിന്റെ ‘ആയിരം പാദസരങ്ങള്‍’ പ്രകാശനം ചെയ്തു

മലയാളത്തിന്റെ പ്രിയകവി വയലാര്‍ രാമവര്‍മ്മയുടെ അനശ്വര ഗാനങ്ങളെക്കുറിച്ചുള്ള ടി.പി.ശാസ്തമംഗലത്തിന്റെ ആയിരം പാദസരങ്ങള്‍ എന്ന പഠനഗ്രന്ഥത്തിന്റെ പ്രകാശനം നടന്നു. ഒക്ടോബര്‍ 27-ന് വയലാര്‍ രാമവര്‍മ്മയുടെ 44-ാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് വയലാര്‍ രാമവര്‍മ്മ സ്മൃതി മണ്ഡപത്തില്‍ നടന്ന അനുസ്മരണ ചടങ്ങില്‍വെച്ച് എഴുത്തുകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ വയലാറിന്റെ പത്‌നി ഭാരതീവര്‍മ്മ തമ്പുരാട്ടിക്ക് നല്‍കി പുസ്തകം പ്രകാശനം ചെയ്തു. വയലാറിന്റെ മക്കളായ ശരത് ചന്ദ്രന്‍, ഇന്ദുലേഖ, സിന്ധു, യമുന എന്നിവരും പേരക്കുട്ടികളും ചടങ്ങില്‍ പങ്കെടുത്തു.

വയലാര്‍ രാമവര്‍മ്മയുടെ അനശ്വരഗാനങ്ങളെക്കുറിച്ചുള്ള ആസ്വാദനപഠനങ്ങളാണ് ടി.പി.ശാസ്തമംഗലം രചിച്ച ആയിരം പാദസരങ്ങള്‍. വയലാര്‍ ഗാനങ്ങളിലെ കല്പനാവൈചിത്ര്യങ്ങള്‍, സ്ത്രീസങ്കല്പം, പ്രണയസാഫല്യങ്ങള്‍, പ്രേമഭംഗങ്ങള്‍, ആദ്ധ്യാത്മിക ഭാവങ്ങള്‍, വിപ്ലവചിന്തകള്‍, പ്രകൃതി-പരിസ്ഥിതി വീക്ഷണം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ആസ്വാദ്യകരമായി അവതരിപ്പിക്കുകയാണ് ഈ കൃതിയിലൂടെ. ഡി സി ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Comments are closed.