DCBOOKS
Malayalam News Literature Website

അയനം സി.വി. ശ്രീരാമന്‍ കഥാപുരസ്‌കാരം; കൃതികള്‍ ക്ഷണിച്ചു

വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും പ്രസാധര്‍ക്കും പുസ്തകങ്ങള്‍ അയക്കാം

മണ്‍മറഞ്ഞ മലയാളത്തിന്റെ പ്രശസ്ത ചെറുകഥാകൃത്ത് സി. വി. ശ്രീരാമന്റെ ഓര്‍മ്മയ്ക്കായി അയനം സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ  സി.വി. ശ്രീരാമന്‍ കഥാ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു.  2018 ജനുവരി മുതല്‍ 2021 സെപ്റ്റംബര്‍ 30 വരെ ആദ്യപതിപ്പായി പുറത്തിറങ്ങിയ മലയാള ചെറുകഥാ സമാഹാരങ്ങളാണ് പുരസ്കാരത്തിന് പരിഗണിക്കുക. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും പ്രസാധര്‍ക്കും പുസ്തകങ്ങള്‍ അയക്കാം. പുസ്തകത്തിന്റെ നാല് കോപ്പികള്‍ വിജേഷ് എടക്കുന്നി, ചെയര്‍മാന്‍ അയനം സാംസ്‌കാരിക വേദി, ഡോ.സുകുമാര്‍ അഴീക്കോട് ഇടം, ചേലൂര്‍ 7th അവന്യൂ, റൂം നമ്പര്‍ 5 സി, കോരപ്പത്ത് ലൈന്‍, തൃശൂര്‍ 20,മൊബൈല്‍ 9388922024 എന്ന വിലാസത്തില്‍ 2022 ജനുവരി 5 നകം ലഭിക്കണം.

Comments are closed.