DCBOOKS
Malayalam News Literature Website

ജനിമൃതികള്‍ക്കിടയില്‍കൂടി മോക്ഷമാര്‍ഗ്ഗംപോലെ നീണ്ടുപരന്നു കിടക്കുന്ന കഥാഗതി

അനുരാഗ് ഗോപിനാഥിന്റെ ‘ദ്രാവിഡക്കല്ല്’ എന്ന നോവലിന് കെ.ജി.കൃഷ്ണകുമാര്‍ എഴുതിയ വായനാനുഭവം

അനുരാഗ് ഗോപിനാഥിന്റെ “ദ്രാവിഡക്കല്ല് ” എന്ന നോവൽ വായിച്ചു.  പുരാണങ്ങളിൽ തുടങ്ങി ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്ക് പരന്നു കിടക്കുന്ന കഥാതന്ദു. അതിനെ തന്റേതായ രീതിയിൽ വ്യാഖ്യാനിച്ച് ഒട്ടും വിരസമാക്കാതെ ഓരോ അദ്ധ്യായങ്ങളിലും വായനക്കാരെ Textആസ്വാദനത്തിന്റെ മുൾമുനയിൽ നിർത്തുവാൻ അനുരാഗിന് കഴിഞ്ഞിരിക്കുന്നു.

അങ്ങ് വടക്ക് കൈലാസത്തിൽ ഉത്ഭവിച്ച് ഇങ്ങ് തെക്ക്  അഗസ്ത്യാർകൂടത്തിലെ മറവൻമലയിൽ അവസാനിക്കുന്ന ദ്രാവിഡക്കല്ലിന്റെ യുഗാന്തരങ്ങൾ പിന്നിട്ട ഉദ്വേഗജനകമായ യാത്രയുടെ കഥ. ആധുനിക കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ആ കഥയെ പുരാണങ്ങളും ബൈബിളും ഖുറാനും ഗീതയും രാമായണവും ഭാഗവതവും മിത്തും ചരിത്രവും ഐതിഹ്യങ്ങളുമായി മനോഹരമായി ഇഴചേർത്ത് നല്ല ഒന്നാന്തരം വായനാനുഭവമായി അനുരാഗ് മാറ്റി.

നാം അറിയുന്ന നമ്മുടെ ആചാരങ്ങളെ നാടിന്റെ ആ നവ്യസുഗന്ധത്തെ ആ സൗരഭ്യത്തെ തനിമ ഒട്ടും ചോരാതെ നിലനിർത്തുന്നതിനോടൊപ്പം കുട്ടിക്കാലത്ത്  മുത്തശ്ശിക്കഥകളിൽ കേട്ടു ഭയന്നു മറന്ന പൈശാചിക ശക്തികളെ അവരുടെ ഭീകരമായ ആചാരങ്ങളെ ഈക്ക മുടിക്കോട്ടെ താമരയിലൂടെ അവരുടെ ആഭിചാര കർമ്മങ്ങളിലൂടെ ഒട്ടും അതിശയോക്തി കലരാതെ അവതരിപ്പിക്കുവാനും അനുരാഗിന് കഴിഞ്ഞിട്ടുണ്ട്.

നിങ്ങളുടെ കോപ്പി  ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.