DCBOOKS
Malayalam News Literature Website

ട്വിസ്റ്റുകളും സസ്‌പെൻസുകളും നിറഞ്ഞ അത്യുഗ്രൻ ക്രൈം ത്രില്ലറുകള്‍ !

അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകമെങ്ങും നടക്കുന്ന ആഘോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷന്‍ മത്സരത്തിൽ സമ്മാനാര്‍ഹമായ നോവലും കൂടാതെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട മൂന്ന് നോവലുകളും പ്രിയവായനക്കാര്‍ക്ക് ഇപ്പോള്‍ ഒന്നിച്ച് സ്വന്തമാക്കാം ഒറ്റ ബണ്ടിലായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ.

ശിവന്‍ എടമന രചിച്ച ‘ന്യൂറോ ഏരിയ യാണ് മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ടത്. ന്യൂറോ ഏരിയയ്ക്ക് പുറമേ ഡാര്‍ക്ക് നെറ്റ് (ആദര്‍ശ് എസ്), ഡോള്‍സ് (റിഹാന്‍ റാഷിദ്), കിഷ്‌കിന്ധയുടെ മൗനം (ജയപ്രകാശ് പാനൂര്‍) എന്നീ രചനകളാണ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചത്. 1,259  വിലയുള്ള ഈ നാല് പുസ്തകങ്ങളും കോമ്പോ ഓഫറായി 1,111 രൂപയ്ക്ക് ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാം.

ന്യൂറോ ഏരിയ ശിവന്‍ എടമന  ശാസ്ത്രം എത്തിനില്ക്കുന്ന യാഥാര്‍ത്ഥ്യത്തിന്റെ സാധ്യതകളുമായി ഭാവനയെ കൂട്ടിയിണക്കുന്ന ന്യൂറോ ഏരിയയുടെ പരീക്ഷണശാലയില്‍ സയന്‍സ് ഫിക്ഷനും ത്രില്ലറും സംയോജിക്കുന്നു.

ഡാര്‍ക്ക് നെറ്റ് -ആദര്‍ശ് എസ്  ഈജിപ്ഷ്യൻ മിത്തോളജിയും സൈബർക്രൈമും ഡാർക്ക്‌വെബ്ബും ഡീപ് വെബ്ബും കൊലപാതകങ്ങളും കുറ്റാന്വേഷണവും ട്വിസ്റ്റുകളും സസ്‌പെൻസുകളും നിറഞ്ഞ അത്യുഗ്രൻ ക്രൈം ത്രില്ലർ. ഈജിപ്തിൽ പുരാവസ്തുഗവേഷണം നടത്തുന്ന സംഘത്തിലെ മലയാളിഗവേഷകനായ പ്രൊഫസർ അനന്തമൂർത്തിയുടെ മരണവും അതിനുശേഷമുള്ള തിരോധാനങ്ങളുടെയും സംഭവവികാസങ്ങളുടെയും ആവിഷ്‌കാരമാണ് ഡാർക്ക് നെറ്റ്. ഡിജിറ്റൽ അധോലോകമായ ഡാർക്ക് നെറ്റിലെ ഈജിപ്ഷ്യൻ പുരാതന രഹസ്യസംഘടനകളുടെ സാന്നിധ്യവും അതിനെത്തുടർന്നുള്ള അന്വേഷണങ്ങളും ഡാർക്ക്‌വെബ്ബിനെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന കെട്ടുകഥകളും ആശങ്കകളും നോവൽ ചർച്ച ചെയ്യുന്നതോടൊപ്പം പുതിയ ലോകത്തിന്റെ പുതിയ അധോലോകമായ സൈബർ അണ്ടർവേൾഡ് നമ്മുടെയൊക്കെ ജീവിതത്തെ എങ്ങനെയാണു ബാധിക്കുന്നതെന്നും ഇതിൽ കാണാം.

ഡോള്‍സ് – റിഹാന്‍ റാഷിദ് സമകാലികലോകത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന സോഷ്യൽ മീഡിയയിലൂടെയുള്ള വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള നുഴഞ്ഞുകയറ്റവും തുടർന്ന് സംഭവിക്കാവുന്ന കുറ്റകൃത്യങ്ങളുമാണ് നോവലിന്റെ കാതൽ. വാട്സാപ്പും ഫേസ്ബുക്കും പോലുള്ള സോഷ്യൽ മീഡിയ ആപ്പുകളുടെ സ്വകാര്യതാമാനദണ്‌ഡം ചർച്ച ചെയ്യപ്പെടുന്ന ഇക്കാലത്ത് കൃത്യമായ തിരിച്ചറിവുകളും ആശയസംവേദനങ്ങളും സാധ്യതകളുടെ പരിണാമവും എല്ലാം ഡോൾസ്‌ ചർച്ച ചെയ്യുന്നു.

കിഷ്‌കിന്ധയുടെ മൗനം – ജയപ്രകാശ് പാനൂര്‍ ചരിത്രത്തിലെ ആദ്യത്തെ കൊലയാളിസംഘത്തെ ഇന്ത്യയിൽ നിഗൂഢലക്ഷ്യങ്ങളോടെ പുനർജനിപ്പിക്കുന്നു. എല്ലാ പൗർണ്ണമി രാത്രികളിലും അവർ ഒരാളെ തങ്ങളുടെ ദേവിക്ക് ബലി നൽകുന്നു. അയ്യായിരം വർഷത്തെ പൈശാചിക ആരാധനയുടെ ചരിത്രത്തെപ്പറ്റി പുസ്തകമെഴുതുന്ന പ്രൊഫസർ ജയശങ്കർ നിഗൂഢനായ കൊലയാളിയാൽ വധിക്കപ്പെടുന്നു. ആ മരണം അന്വേഷിച്ചിറങ്ങിയ വളർത്തുമകൻ സന്ദീപിനു മുന്നിൽ പൗരാണികതയുടെ ഒരു ലോകം അനാവരണം ചെയ്യപ്പെടുന്നു. ഗൂഢചിഹ്നങ്ങളിലും തുകൽച്ചുരുളുകളിലും ഒളിപ്പിക്കപ്പെട്ട രഹസ്യങ്ങൾ. അഞ്ഞൂറുവർഷം മുൻപ് തകർക്കപ്പെട്ട ഹംപിയുടെ നിഗൂഢ ചരിത്രത്തിലേക്കുള്ള വാതിലുകൾ. നാഗന്ധനം തീർത്ത സുരക്ഷയ്ക്കുള്ളിൽ കിഷ്കിന്ധയുടെ രഹസ്യം ഒളിപ്പിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ നിഗൂഢ പൈതൃകങ്ങളിലേക്ക് ഒരന്വേഷണം.

കുറ്റാന്വേഷണ നോവലുകള്‍ എഴുതാന്‍ താത്പര്യമുള്ളവര്‍ക്ക് അതുല്യമായൊരു വേദിയൊരുക്കിക്കൊണ്ടാണ് ഡിസി ബുക്‌സ് ക്രൈംഫിക്ഷന്‍ നോവല്‍ മത്സരം സംഘടിപ്പിച്ചത്.

പുസ്തകക്കൂട്ടം വാങ്ങാനായി സന്ദര്‍ശിക്കുക

Comments are closed.