DCBOOKS
Malayalam News Literature Website

ആത്മകഥയിലെ ഇന്ത്യന്‍ കീഴാളഭൂപടം

ജൂലൈ ലക്കം പച്ചക്കുതിരയില്‍

ഒ.കെ. സന്തോഷ്

ഇന്ത്യയുടെ വ്യവസ്ഥാപിത ജീവിതപരിസരത്തിന്റെ മറുപുറം വരച്ചിടാന്‍ ദളിത് ആത്മരചനകള്‍ക്ക് കഴിഞ്ഞു. ചേരികള്‍, പുറമ്പോക്കുകള്‍, സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളും അവഹേളനങ്ങളും, പാരമ്പര്യമെന്നപേരില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഭാഷയുടെയും ഭാവനയുടെയും ഹിംസാത്മകത, ആധുനിക സ്ഥാപനങ്ങളിലും കാല്‍പ്പനികവല്‍ക്കാരിപ്പെട്ട ഗ്രാമസമൂഹങ്ങളിലും നിലനില്‍ക്കുന്ന അയിത്തത്തിന്റെ വ്യത്യസ്തരൂപങ്ങള്‍, പ്രണയത്തിലും രതിയിലും സ്ഥാപനവല്‍ക്കരിക്കപ്പെട്ട തിരസ്‌ക്കാരങ്ങള്‍ തുടങ്ങി ഒട്ടേറെ ഭാവനാപരമായ ബോധ്യങ്ങളെ തിരിച്ചെഴുതാന്‍ കഴിയുന്നവിധത്തിലാണ് ദളിത് ആത്മകഥകള്‍ ഇന്ത്യയില്‍ വികസിച്ചത്.

കൈകളില്‍ വടികളുമായി ഭീഷണി ഉയര്‍ത്തിക്കൊണ്ട് എന്റെ മുന്‍പില്‍ അണിനിരന്ന ഒരു ഡസന്‍ പാര്‍സികളെയും അവരോട് കാരുണ്യത്തിനായി കേണുകൊണ്ട് ഭയചകിതനായിനിന്ന എന്റെയും അവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ആ രംഗം നീണ്ട പതിനെട്ട് വര്‍ഷം പിന്നിട്ടിട്ടും ഇന്നും മനസ്സില്‍ മായാതെ അവശേഷിക്കുന്നു. അത് Pachakuthira Digital Editionഇന്നും വ്യക്തമായി ഓര്‍ക്കാന്‍ കഴിയുന്നുവെന്ന് മാത്രമല്ല, കണ്ണീരോടെയല്ലാതെ അതെനിക്ക് ഓര്‍മ്മിക്കുവാനും കഴിയുന്നില്ല. ഒരു ഹിന്ദുവിന് തീണ്ടിക്കൂടാത്ത ഒരു വ്യക്തി ഒരു പാര്‍സിക്കും അസ്പര്‍ശ്യനാണെന്നുള്ള കാര്യം ജീവിതത്തില്‍ ആദ്യമായി അന്നാണ് ഞാന്‍ മനസിലാക്കിയത് (ഡോ.ബി.ആര്‍. അംബേദ്കര്‍, ആത്മകഥാകുറിപ്പുകള്‍, പുറം. 16).

അംബേദ്കര്‍ ആത്മകഥയെഴുതിയിട്ടില്ല. വിവിധ വിഷയങ്ങളിലായി ആയിരക്കണക്കിന് പുറങ്ങളില്‍ പരന്നുകിടക്കുന്ന പണ്ഡിതോചിതമായ പ്രബന്ധങ്ങളും പ്രഭാഷണങ്ങളുമായി താരതമ്യം ചെയ്താല്‍ ഏതാണ്ട് ഇരുപത്തിയഞ്ചു പേജ് മാത്രമാണ് തന്റെ സ്വന്തം ജീവിതത്തിലെ ചില അനുഭവങ്ങള്‍ കുറിക്കുവാനായി മാറ്റിവെച്ചത് എന്നത് ആരെയും അത്ഭുതപ്പെടുത്തും. ലോകത്തിലെ വിവിധ വന്‍കരകളിലായി വ്യാപിച്ചുകിടക്കുന്ന, ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലുംText അക്കാലത്തെ ഭരണതലത്തിന്റെ ഉന്നതവൃത്തങ്ങളുമായി ചിലവഴിച്ച അസാധാരണമായ അനുഭവങ്ങളുണ്ടായിട്ടും അതൊന്നും വിവരിക്കേണ്ടതില്ല എന്ന് അദ്ദേഹം തീരുമാനിച്ചത്തിന്റെ യുക്തിയെന്താവാം? എഴുതിയ ആത്മകഥാക്കുറിപ്പുകളാകട്ടെ ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ഉന്നതവിദ്യാഭ്യാസവും പദവികളും ഉണ്ടായിരുന്ന ഒരു മഹര്‍ ചെറുപ്പക്കാരന്‍ യഥാക്രമം ഹിന്ദു, Textപാര്‍സി, മുസ്ലീം സമുദായത്തില്‍നിന്നും നേരിട്ട ക്രൂരമായ വിവേചനങ്ങളെക്കുറിച്ചും അതിന്റെ വ്യത്യസ്ത രീതികളെക്കുറിച്ചും പറയാനായിരുന്നു. യാത്രാസ്വാതന്ത്യം, കുടിവെള്ളമെന്ന മനുഷ്യന്റെ അടിസ്ഥാനാവകാശം, മാന്യമായി തൊഴിലെടുക്കാനുള്ള അവകാശം, അവഗണിതരും അസംഘടിതരുമായ മനുഷ്യരെ സംഘടിപ്പിക്കാനുള്ള അവകാശം എന്നീ നാലു പ്രമേയങ്ങളെ ഇന്ത്യന്‍സാഹചര്യത്തില്‍ വിശകലനം ചെയ്യാനാണ് തന്റെ ജീവിതത്തിലെ ചില അനുഭവങ്ങളെ അംബേദ്കര്‍ ഉപയോഗിച്ചതെന്ന് ആത്മകഥാക്കുറിപ്പുകളിലൂടെ കടന്നുപോകുന്ന ഒരാള്‍ക്ക് ബോധ്യപ്പെടും. ഇന്ത്യന്‍ സാമൂഹിക -രാഷ്ട്രീയചരിത്രം പരിവര്‍ത്തനത്തിന്റെയും ഇളകിമറിയുന്ന രാഷ്ട്രീയസംവാദങ്ങളുടെയും സന്ദര്‍ഭത്തില്‍ അതിന്റെ കേന്ദ്രമായിനിന്ന ഒരാള്‍ വ്യക്തിപരമായി ആഖ്യാനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്തിന്റെ പിന്നില്‍ ഉന്നതമായ ഒരു വിവേകം പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. അതുകൊണ്ട് ഡോ. അംബേദ്കര്‍ വൈകാരികവും ഭാവനാത്മകവുമായ ജീവിതസന്ദര്‍ഭങ്ങളെ അഭിമുഖീകരിച്ചിട്ടില്ല എന്ന് കരുതേണ്ടതില്ല.

പൂര്‍ണ്ണരൂപം 2023 ജൂലൈ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ ലക്കം ലഭ്യമാണ്‌

 

Comments are closed.