DCBOOKS
Malayalam News Literature Website

Author In Focus -ല്‍ ഇന്നുമുതല്‍ ടി.ഡി. രാമകൃഷ്ണന്‍

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പുതിയ പദ്ധതിയാണ് Author In Focus. രണ്ടാഴ്ച നീളുന്ന സമയത്ത് എഴുത്തുകാരുടെ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍ പ്രത്യേക ഇളവില്‍ സ്വന്തമാക്കുന്നതിനും ഒപ്പം അവരുടെ സമൃദ്ധമായ സാഹിത്യജീവിതത്തെക്കുറിച്ച് വായിച്ചറിയുന്നതിനും അവസരമൊരുങ്ങുന്നു.

നോവലിസ്റ്റ്, ചെറുകഥാകൃത്ത്, വിവര്‍ത്തകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധേയനായ ടി.ഡി. രാമകൃഷ്ണനെയാണ് വരുന്ന രണ്ടാഴ്ച Author In Focus-ലൂടെ അവതരിപ്പിക്കുന്നത്. ടി.ഡി. രാമകൃഷ്ണന്റെ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ഫ്രാന്‍സിസ് ഇട്ടിക്കോര, മാമ ആഫ്രിക്ക എന്നിവ വാങ്ങുന്നതിനും അവയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ഈ ദിവസങ്ങള്‍ വായനക്കാര്‍ക്ക് പ്രയോജനപ്പെടുത്താം. ടി.ഡി. രാമകൃഷ്ണന്‍ എഴുതുന്ന ലേഖനങ്ങള്‍, അദ്ദേഹവുമായി പ്രമുഖ എഴുത്തുകാര്‍ നടത്തുന്ന അഭിമുഖങ്ങള്‍, അദ്ദേഹത്തിന്റെ പുസ്തകങ്ങളുമായി ബന്ധപ്പെട്ട ആസ്വാദകക്കുറിപ്പുകള്‍ തുടങ്ങി നിരവധി ലേഖനങ്ങളും Author In Focus ല്‍ ഉള്‍പ്പെടുത്തും.

കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ് കറന്റ് ബുക്‌സ് ശാഖകളില്‍ നിന്ന് വായനക്കാര്‍ക്ക് പുസ്തകങ്ങള്‍ സ്വന്തമാക്കാം. ഒപ്പം ഡി സി ബുക്‌സിന്റെ സോഷ്യല്‍ മീഡിയ പേജുകളും വെബ്‌സൈറ്റും ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക്‌സ്‌റ്റോറും സന്ദര്‍ശിക്കൂ.

Comments are closed.