DCBOOKS
Malayalam News Literature Website
Rush Hour 2

വിജയത്തിന്റെ വാതിലുകള്‍ ആത്മവിശ്വാസത്തോടെ തുറക്കാന്‍

ജീവിത വിജയത്തിന് ഉപകരിക്കുന്ന വാക്കുകളും ചിന്തകളും ശേഖരിച്ച് വായനയ്ക്ക് ഇണങ്ങുന്ന തരത്തില്‍ പാകപ്പെടുത്തിയുണ്ടാക്കിയ കുറിപ്പുകളുടെ സമാഹാരമാണ് ‘വിജയത്തിലേക്കൊരു താക്കോല്‍. പ്രമുഖ കരിയര്‍ വിദഗ്ദ്ധനായ ബി.എസ് വാര്യര്‍ തയ്യാറാക്കിയിരിക്കുന്ന പുസ്തകത്തില്‍ വായനക്കാരെ ആവേശം കൊള്ളിക്കുകയും ഉന്മേഷഭരിതരാക്കുകയും ചെയ്യുന്ന സംഭവകഥകളും കല്പിത കഥകളും സന്ദര്‍ഭത്തിനനുസരിച്ച് പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.

വിസ്മയകരമായ വിജയം കൈവരിച്ച മഹാമനസുകളുടെ ചിന്താരീതിയും സമീപനവും പ്രവര്‍ത്തനശൈലികളും മനസ്സിലാക്കാനും അവരുടെ വിലയേറിയ വാക്കുകള്‍ ഗ്രഹിക്കാനും ‘വിജയത്തിലേക്കൊരു താക്കോല്‍ ‘ സഹായിക്കുന്നു. അതുവഴി വിജയത്തിലേയ്ക്ക് നമ്മെ നയിക്കുന്ന പുസ്തകം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നിശ്ചയമായും വായിച്ചിരിക്കേണ്ട ഒന്നാണ്.

ബി എസ് വാര്യരുടെ തന്നെ വിജയത്തിന്റെ പടവുകള്‍, ഉള്‍ക്കാഴ്ച വിജയത്തിന്, ജീവിതവിജയവും ആത്മവിശ്വാസവും എന്നീ പുസ്തകങ്ങളുടെ തുടര്‍ച്ചയാണ് ‘വിജയത്തിലേക്കൊരു താക്കോല്‍.

Comments are closed.