DCBOOKS
Malayalam News Literature Website

സല്‍മാന്‍ റുഷ്ദിക്ക് നേരെ വധശ്രമം, ന്യൂയോര്‍ക്കിലെ പരിപാടിക്കിടെ റുഷ്ദിക്ക് കുത്തേറ്റു

സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ വധശ്രമം. ന്യൂയോര്‍ക്കിലെ ഒരു പരിപാടിക്കിടെയാണ് സല്‍മാന്‍ റുഷ്ദി ആക്രമിക്കപ്പെട്ടത്. വേദിയിലേക്ക് അതിക്രമിച്ച് കയറിയ അക്രമി റുഷ്ദിയെ കുത്തുകയായിരുന്നു. റുഷ്ദിക്ക് രണ്ടുതവണ കുത്തേറ്റെന്ന് ദൃക്സാക്ഷി പറഞ്ഞു. കുത്തേറ്റ സല്‍മാന്‍ റുഷ്ദി വേദയിലേക്ക് വീണു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച റുഷ്ദിയുടെ ആരോഗ്യനില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. അക്രമിയെ പൊലീസ് പിടികൂടി.

1988 സെപ്‌റ്റംബര്‍ 26ന് ‘ദി സാത്താനിക് വേഴ്‌സസ്’ എന്ന നോവല്‍ പുറത്തിറങ്ങിയതോടെ റുഷ്‌ദിക്ക് നേരെ വധഭീഷണി ഉയര്‍ന്നിരുന്നു. മതനിന്ദ ആരോപിച്ച് വന്‍ വിമര്‍ശനങ്ങളാണ് നോവലും എഴുത്തുകാരനും നേരിട്ടത്. ഇറാന്‍ അടക്കമുള്ള മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ ഈ നോവല്‍ നിരോധിക്കുകയുണ്ടായി.

വധഭീഷണിയെ തുടര്‍ന്ന് ഏറെ കാലം പൊലീസ് സംരക്ഷണയിലാണ് റുഷ്‌ദി കഴിഞ്ഞിരുന്നത്. 1947 ജൂണ്‍ 19ന് മുംബൈയിലായിരുന്നു സല്‍മാന്‍ റുഷ്‌ദി എന്ന സര്‍ അഹമ്മദ് സല്‍മാന്‍ റുഷ്‌ദിയുടെ ജനനം. പഠനം ഇംഗ്ലണ്ടിലായിരുന്നു.

Comments are closed.