DCBOOKS
Malayalam News Literature Website

‘അതിജീവന പാതയില്‍ കേരളം’; പ്രകാശനം ചെയ്തു

ഡോ.അനു ഉണ്ണി എഡിറ്റ് ചെയ്ത ‘അതിജീവന പാതയില്‍ കേരളം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. Textഡോ.ശശി തരൂരില്‍ നിന്നും ഡോ അച്യുത്ശങ്കര്‍ എസ് നായര്‍ പുസ്തകം സ്വീകരിച്ചു.

കേരള വികസനത്തിന് അടിസ്ഥാനമായ വിവിധങ്ങളായ മേഖലകളെ കോവിഡ് പശ്ചാത്തലത്തിൽ വിശകലനം ചെയ്യുകയും കേരളത്തെ കോവിഡാനന്തരം എങ്ങനെ പുതുക്കി പണിയാം എന്നും ആലോചിക്കുന്ന 13 ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. സ്ഥിതിവിവരകണക്കുകൾക്കൊപ്പം ദീർഘവീക്ഷണത്തോടെയുള്ള വിവരണാത്മക വിശകലന ശൈലിയാണ് ഈ പുസ്തകത്തിലുടനീളം അവലംബിച്ചിട്ടുള്ളത്.

 

Comments are closed.