DCBOOKS
Malayalam News Literature Website

നിങ്ങളുടെ ഈ ആഴ്ച ( 2018 ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 3 വരെ )

അശ്വതി
സഹോദരനുമായുള്ള സംയുക്ത സംരംഭത്തില്‍ നിന്നും പിന്മാറി സ്വന്തം വ്യാപാരം തുടങ്ങുവാന്‍ തീരുമാനിക്കും. അനാവശ്യ ചിന്തകള്‍ മനസിനെ അസ്വസ്ഥമാക്കി കൊണ്ടിരിക്കും. ജീവിതത്തില്‍ ഒരു വലിയ മുന്നേറ്റവും കൈവരാന്‍ ഇടയുണ്ട്. കംപ്യൂട്ടര്‍ സെന്ററുകള്‍, കമ്പ്യൂട്ടര്‍ അനുബന്ധ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ കസ്റ്റമര്‍മാര്‍ കൂടും. നിശ്ചിതയിച്ചുറപ്പിച്ച കാര്യങ്ങള്‍ക്ക് വ്യതിചലനം വന്നുചേരും. ബാങ്കില്‍ ലോണിനായി അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ലഭ്യമാകും.

ഭരണി
ഉദരസംബന്ധമായ രോഗം വരാനും മര്‍മ്മഭാഗങ്ങളില്‍ രോഗം വരാനിടയുണ്ട്. ജോലിരംഗത്ത് കൂടുതല്‍ അംഗീകാരങ്ങള്‍ നേടിയെടുക്കാന്‍ കഴിയും. മാതാവിനും ഭാര്യയ്ക്കും പലവിധ നന്മകള്‍ ഉണ്ടാകും. ധനാഭിവൃദ്ധിയുടെയും മാനസിക സന്തോഷത്തിന്റെയും സന്ദര്‍ഭമാകുന്നു. പ്രശ്‌നങ്ങളെ ധീരതയോടെ നേരിടാന്‍ കഴിയും.

കാര്‍ത്തിക
കുടുംബാഭിവൃദ്ധിയുടെയും മാനസിക സന്തോഷത്തിന്റെയും സമയമാണ്. സ്ഥിരവരുമാനം ഉണ്ടാകുന്ന ചില പദ്ധതികള്‍ ആസൂത്രണം ചെയ്യും. ജോലികാര്യങ്ങളില്‍ മെല്ലെപ്പോക്ക് അനുഭവപ്പെടും. ഏത് മേഖലയിലായാലും ആ മേഖലയില്‍ വിജയം കണ്ടെത്തും. ദമ്പതികള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകും. പഠനത്തില്‍ ശ്രദ്ധയും താല്‍പര്യവും പ്രകടിപ്പിക്കും.

രോഹിണി
ആത്മാര്‍ത്ഥതയുള്ള സുഹൃത്തുക്കള്‍ ലഭിക്കാവുന്നതാണ്. സത്യസന്ധമായ പ്രവൃത്തിയാല്‍ അന്യരെ ആകര്‍ഷിക്കും. ഭാര്യയാലും പിതാവിനാലും മാനസിക വിഷമതകള്‍ ഉണ്ടാകും. കുടുംബത്തില്‍ നിന്നു മാറി താമസിക്കാന്‍ ഉചിതമായ അവസരമാണ്. സാമ്പത്തികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും.

മകയിരം
ഗുരുക്കന്മാരെ സന്ദര്‍ശിക്കാനുള്ള സന്ദര്‍ഭം കാണുന്നു. പരുഷമായി സംസാരിക്കുകയാല്‍ അയല്‍വാസികള്‍ക്ക് അപ്രിയം ഉണ്ടാകും. വ്യാപാരവ്യവസായ മേഖലകള്‍ പുഷ്ടിപ്പെടുന്നതാണ്. അര്‍ഹമായ അംഗീകാരങ്ങള്‍ ലഭിക്കും. പല വിഷമഘട്ടങ്ങളില്‍ നിന്നും മോചനം ലഭിക്കും. ഇന്റര്‍വ്യൂ കഴിഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് കിട്ടും.

തിരുവാതിര
പിതാവുമായി സ്‌നേഹമായും കാര്യങ്ങള്‍ നിറവേറ്റുകയും ചെയ്യും. അന്യരോടു സ്‌നേഹത്തോടെ പ്രവര്‍ത്തിക്കും. ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. ഔദ്യോഗിക കാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും.

പുണര്‍തം
കംപ്യൂട്ടര്‍ സെന്റര്‍ മറ്റ് സ്വയം സ്ഥാപനങ്ങളില്‍ അംഗത്വം വര്‍ദ്ധിക്കും. കുടുംബത്തില്‍ നിന്നു പിരിയാനുള്ള സന്ദര്‍ഭം കാണുന്നു. അറിവ് വര്‍ധിക്കും എന്നാല്‍ മനസ്സില്‍ ദൂഷ്യചിന്തയുണ്ടാകും. സാമര്‍ഥ്യത്തോടെയും ധൈര്യത്തോടെയും എല്ലാ പ്രവൃത്തികളും ചെയ്തു തീര്‍ക്കും.

പൂയം
വ്യാപാര വ്യവസായ മേഖലകള്‍ പുഷ്ടിപ്പെടും. സ്വര്‍ണ്ണക്കട, വെള്ളിക്കട എന്നിവയില്‍ വ്യാപാരം വര്‍ധിക്കും. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ചിന്താക്കുഴപ്പങ്ങള്‍ ഉണ്ടാകും. സത്യസന്ധമായ പ്രവൃത്തിയാല്‍ അയല്‍വാസികള്‍ക്കു പ്രിയപ്പെട്ടവരാകും. ധനഐശ്വര്യത്തിന്റെയും കാര്യസാധ്യതയുടെയും അവസരമാണ്. പിതാവിനാല്‍ ചില പ്രതിസന്ധികള്‍ ഉണ്ടാകാവുന്നതാണ്.

ആയില്യം
എന്‍ജിനീയറിങ് സംബന്ധമായി പഠിപ്പ് കഴിഞ്ഞ് ജോലിക്കായി പരിശ്രമിക്കുന്നവര്‍ക്ക് കമ്പനിയില്‍ ജോലി ലഭ്യമാകും. ബിസിനസ് രംഗത്ത് സഹോദരങ്ങള്‍ പരസ്പരം സ്‌നേഹവും ഐക്യവും പ്രകടിപ്പിക്കും. വലിയ പ്രോജക്റ്റുകള്‍ ഏറ്റെടുക്കും. പിതൃഭൂസ്വത്തുക്കള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാര്യസാധ്യതയുടെ അവസരമാണ്.

മകം
അന്യര്‍ക്കായി പരിശ്രമിക്കുമെങ്കിലും അത്യാവശ്യത്തിന് സഹായിക്കാന്‍ കഴിയാതെ വരും. ഒന്നിലധികം മേഖലകളില്‍ വരുമാനം വരാനിടയുണ്ട്. വ്യാപാര സംബന്ധമായ ജോലിക്ക് പരിശ്രമിക്കാവുന്നതാണ്.  സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വം കൈകാര്യം ചെയ്യും. സ്ഥലം മാറി താമസിക്കാന്‍ അനുകൂലമായ അവസരമാണ്.

പൂരം
മാധുര്യവും വശ്യതയും ആയ സംസാരത്താല്‍ ഏവരേയും ആകര്‍ഷിക്കും. കുടുംബസ്വത്ത് സംബന്ധമായി കോടതിയെ സമീപിക്കും. മാതാവിനും ഭാര്യയ്ക്കും അനുകൂലമായ സമയമാണ്. ഉത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിച്ചാല്‍ മേലധികാരികളുടെ അപ്രീതിക്ക് സാധ്യത കാണുന്നു.

ഉത്രം
സഹോദരങ്ങളുടെ പിണക്കം മാറി വരും. കുടുംബത്തില്‍നിന്നും പിരിയാനുള്ള സാധ്യത കാണുന്നു. പുതിയ തൊഴില്‍ മേഖലയിലേയ്ക്ക് മാറാന്‍ സാധിക്കും. വാക്ചാതുര്യവും അറിവും വര്‍ധിക്കുംബിസിനസുകാര്‍ക്ക് അധികലാഭം ലഭ്യമാകും. അര്‍ഹമായ അംഗീകാരം ലഭിക്കാന്‍ കഠിനപ്രയത്‌നം ആവശ്യമാണ്.

അത്തം
ഉന്നത പദവി ചിലര്‍ക്ക് ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസിന് സന്തോഷം ലഭിക്കും. കര്‍മ്മരംഗത്ത് ശത്രുക്കളുടെ ശല്യം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിച്ച് പുരോഗതി പ്രാപിക്കും.

ചിത്തിര
പലവിധ മേഖലകളില്‍ പുരോഗമനത്തിന്റെയും അവസരമാണ്. നിലം, വസ്തുക്കള്‍ എന്നിവയില്‍ നിന്ന് ആദായം ലഭിക്കും. സഹോദരങ്ങള്‍ പരസ്പരം ഐക്യവും സഹകരണവും പ്രകടിപ്പിക്കും. മനസിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ വളരെ വേഗം നിവൃത്തിയിലെത്തും. ഭൂസ്വത്തുക്കള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. അല്‍പം അപകീര്‍ത്തി വരാവുന്നതാണ്.

ചോതി
സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശയാത്രക്കുള്ള അവസരം ലഭിക്കും. ഉയര്‍ന്ന തസ്തികയിലേക്ക് പരീക്ഷ എഴുതുന്നവര്‍ക്ക് ലഭിക്കാനുള്ള സാധ്യത കാണുന്നു. പഠനത്തില്‍ ശ്രദ്ധയും താല്‍പര്യവും പ്രകടിപ്പിക്കും. നേരായ മാര്‍ഗത്തിലൂടെ മനസ്സ് സഞ്ചരിക്കും.  വ്യാപാര വ്യവസായമേഖലയില്‍ നൂതന ആശയങ്ങള്‍ പ്രാവര്‍ത്തികമാകും.

വിശാഖം
ആത്മാര്‍ത്ഥമായി സഹകരിക്കുന്നവരോട് ചിലപ്പോള്‍ വെറുപ്പ് കാണിക്കും. ചെറുകിട വ്യവസായികള്‍ക്ക് അധികലാഭം ലഭ്യമാകും. സന്താനങ്ങളാല്‍ മാനസിക സന്തോഷം ഉണ്ടാകും. കുടുംബാഭിവൃദ്ധിയുണ്ടാകുകയും കുടുംബക്കാരാല്‍ പ്രശംസിക്കപ്പെടുകയും ചെയ്യും. നേത്രരോഗം വരാവുന്നതാണ്. സന്താനങ്ങള്‍ക്ക് ദൂരദേശത്ത് തൊഴില്‍ ലഭിക്കും.

അനിഴം
സാമ്പത്തിക പിരിമുറുക്കം ഉണ്ടാകുമെങ്കിലും കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും. മധുരമായി സംസാരിക്കുമെങ്കിലും സത്യസന്ധത കുറവായിരിക്കും. ചിലര്‍ക്കായി ത്യാഗമനസ്‌കതയോടു കൂടി പ്രവര്‍ത്തിക്കും. സഹോദരങ്ങളാല്‍ മാനസികദുഃഖം വരാനിടയുണ്ട്. സന്താനങ്ങള്‍ക്ക് ഉദ്യോഗത്തിനും വിവാഹത്തിനും പരിശ്രമിക്കാം. അനാവശ്യമായ ആരോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും.

തൃക്കേട്ട
വ്യാപാര വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. സുഹൃത്തുക്കളാല്‍ പലവിധ നഷ്ടങ്ങള്‍ വരാനിടയുണ്ട്. പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. പുതിയ സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല.

മൂലം
ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും. പുനര്‍വിവാഹം അന്വേഷിക്കുന്നവര്‍ക്ക് കാര്യസാധ്യതയുടെ സമയമാണ്. അന്യര്‍ക്കായി പരിശ്രമിക്കുന്നത് മൂലം തനിക്കും ഉപകാരം ലഭ്യമാകും.  മറ്റുള്ളവരുടെ പ്രീതിക്കായി എന്തും പ്രവര്‍ത്തിക്കും. നിലവിലുള്ള ജോലിയില്‍ തുടരാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും.

പൂരാടം
ചുറുചുറുക്കോടെ എല്ലാ ജോലികളും ചെയ്തുതീര്‍ക്കും. വിഷമതകള്‍ ഉളവാക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനിട വരും. ഭാര്യയുമായോ ഭാര്യാബന്ധുക്കളുമായോ അഭിപ്രായ വ്യത്യസത്തിന് സാദ്ധ്യത. മുന്‍കോപം കാരണം ഒന്നിലും ഒരു ഉറച്ചതീരുമാനം എടുക്കാന്‍ കഴിയാതെവരും.

ഉത്രാടം
പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അതീവ ശ്രദ്ധ ചെലുത്തണം. എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തു തീര്‍ക്കും. ഏറ്റെടുത്ത കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുകയും ചെയ്യും. ഭൂമിസംബന്ധമായി ക്രയ വിക്രയത്തിന് ശ്രമിക്കുന്നുവര്‍ക്ക് തടസം നേരിടും.

തിരുവോണം
മധ്യസ്ഥത വഹിക്കാനുള്ള സന്ദര്‍ഭം കാണുന്നു. ശത്രുക്കളുടെ ഗൂഢതന്ത്രങ്ങള്‍ മുഖേന കേസുകളോ അപമാനങ്ങളോ സംഭവിക്കാം. ജോലികള്‍ യഥാസമയത്തു ചെയ്തു തീര്‍ക്കാന്‍ കഴിയും. ഇലക്ട്രിക്, ഇലക്ട്രോണിക്‌സ് മുതലായ തൊഴില്‍ ചെയ്യുന്നവര്‍ക്കു മികച്ച ലാഭം പ്രതീക്ഷിക്കാം.  മനസ്സില്‍ ചില വിഷമതകള്‍ ഉണ്ടാകും. പിതാവിന് അസുഖം വരാനിടയുണ്ട്.

അവിട്ടം
മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. സഹോദരങ്ങളാല്‍ തനിക്കും തന്നാല്‍ സഹോദരത്തിനും ഗുണാനുഭവവും സഹകരണവും ഉണ്ടാകും. സ്വത്തുക്കള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാര്യസാധ്യതയുടെ സന്ദര്‍ഭമാകുന്നു. സുഖമായ ജീവിതസൗകര്യങ്ങള്‍ ലഭ്യമാകും. ധൈര്യത്തോടെയും സാമര്‍ഥ്യത്തോടെയും എല്ലാകാര്യങ്ങളും ചെയ്തു തീര്‍ക്കും.

ചതയം
ആത്മാര്‍ഥതയുള്ള സുഹൃത്തുക്കളെ ലഭിക്കാവുന്നതാണ്. ഭാര്യയുടെ ഹിതാനുസരണം പ്രവര്‍ത്തിക്കുന്നതാണ്. നൃത്തസംഗീതക്ലാസുകള്‍ നടത്തുന്നവര്‍ക്ക് ധാരാളം വിദ്യാര്‍ഥികളെ ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു. ഒന്നിലധികം മേഖലയില്‍ നിന്നു വരുമാനം പ്രതീക്ഷിക്കാം. മാതാപിതാക്കളുടെ അനുമതിയോടു കൂടി ചെയ്യുന്നതെല്ലാം വിജയിക്കും.

പൂരുരുട്ടാതി
ഭാര്യയുമായോ ഭാര്യാബന്ധുക്കളുമായോ അഭിപ്രായ വ്യത്യസത്തിന് സാദ്ധ്യത. അല്‍പം നഷ്ടം വരുമെങ്കിലും കഠിനമായി പ്രയത്‌നിക്കും.നയപരവും മധുരവുമായ സംസാരത്താല്‍ അന്യരെ ആകര്‍ഷിക്കും. പിതാവിന് അസുഖങ്ങള്‍ വരാനിടയുണ്ട്. ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും.

ഉത്രട്ടാതി
മനസില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഈശ്വരകൃപയാല്‍ നിഷ്പ്രയാസം സാധ്യമാകും. ക്ഷേത്രദര്‍ശനം, തീര്‍ഥാടനം എന്നിവയ്ക്കുള്ള അവസരപ്രാപ്തിയുണ്ടാകും. പെട്ടെന്നുള്ള കോപം നിമിത്തം പരുഷമായി സംസാരിക്കും. വാര്‍ധക്യം ചെന്നവരോടും പിതാവിനോടും സ്‌നേഹമായിരിക്കും. സ്വന്തമായി സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്കു മികച്ച ലാഭം പ്രതീക്ഷിക്കാം.

രേവതി
ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. പരീക്ഷ എഴുതുന്നവര്‍ക്ക് വിജയ സാധ്യത കാണുന്നു. മാതാപിതാക്കളോടു സ്‌നേഹമായിരിക്കുകയും ആജ്ഞകള്‍ അംഗീകരിക്കുകയും ചെയ്യും.  അന്യരാല്‍ പ്രശംസിക്കത്തക്കവണ്ണം മഹത്വങ്ങള്‍ ഉണ്ടാകും. മനസന്തോഷകരമായ കാര്യങ്ങള്‍ ഏറെ ഉണ്ടാവാനിടയുണ്ട്.