DCBOOKS
Malayalam News Literature Website

ചങ്ങനാശ്ശേരിയില്‍ ഡി സി പുസ്തകമേള ആരംഭിക്കുന്നു

ദേശീയ- അന്തര്‍ദേശീയ തലത്തിലെ പ്രസാധകരുടെ ബെസ്റ്റ് സെല്ലറുകളും മറ്റനേകം ഇംഗ്ലീഷ് മലയാളം പുസ്തകങ്ങളും കോര്‍ത്തിണക്കിക്കൊണ്ട് ചങ്ങനാശ്ശേരിയില്‍ ഡി സി ബുക്‌സ് പുസ്തകമേള സംഘടിപ്പിക്കുന്നു. 2018 ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 7 വരെ ചങ്ങനാശ്ശേരി പുത്തൂര്‍ പള്ളി കോംപ്ലക്‌സിലാണ് പുസ്തകമേള നടക്കുക.

കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, ബാലസാഹിത്യ പുസ്തകങ്ങള്‍, സെല്‍ഫ്‌ഹെല്‍പ്പ് പുസ്തകങ്ങള്‍ എന്നിങ്ങനെ വായനക്കാര്‍ എന്നും ആവശ്യപ്പെടുന്ന പുസ്തകങ്ങളുടെ മികച്ച ശ്രേണി പുസ്തകമേളയിലുണ്ടായിരിക്കും. ഇതിന് പുറമേ റഫറന്‍സ് പുസ്തകങ്ങള്‍, ഡിക്ഷ്ണറികള്‍, മത്സരപ്പരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ എന്നിങ്ങനെ പതിനായിരക്കണക്കിന് പുസ്തകങ്ങളാണ് മേളയില്‍ വായനക്കാരെ കാത്തിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 09946109655

Comments are closed.