DCBOOKS
Malayalam News Literature Website

വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് ഡി സി ബുക്‌സിലൂടെ സാറാ ജോസഫ് മറുപടി നല്‍കുന്നു

ഡി സി ബുക്‌സ് വായനക്കാര്‍ക്ക് മലയാളത്തിലെ പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറാ ജോസഫിനോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇതാ ഒരു സുവര്‍ണാവസരം. ഡി സി ബുക്‌സ് ആരംഭിച്ചിരിക്കുന്ന Author In Focus ന്റെ ഭാഗമായാണ് വായനക്കാരുടെ ചോദ്യങ്ങളോട് സാറാ ജോസഫ് പ്രതികരിക്കുന്നത്.

വായനക്കാരായ നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും സാഹിത്യ-സാഹിത്യേതര വിഷയങ്ങളിലുള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ പ്രിയ എഴുത്തുകാരിയോട് ചോദിക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്താം. നിങ്ങളുടെ ചോദ്യങ്ങള്‍ ഞങ്ങളുടെ വിവിധ സമൂഹമാധ്യമ പേജുകളിലൂടെ കമന്റായോ, സന്ദേശങ്ങളായോ ചോദിക്കാവുന്നതാണ്. അവയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ഞങ്ങള്‍ സാറാ ജോസഫിനോട് ചോദിക്കും. ഈ അവസരം ഇന്ന് തന്നെ പ്രയോജനപ്പെടുത്താവുന്നതാണ്.

Comments are closed.