DCBOOKS
Malayalam News Literature Website

ആസിഫ് അലിയുടെ കക്ഷി: അമ്മിണിപ്പിള്ള; ടീസര്‍

ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം കക്ഷി: അമ്മിണിപ്പിള്ള ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ പ്രദീപന്‍ മഞ്‌ജോടി എന്ന ഒരു അഭിഭാഷകന്റെ വേഷത്തിലാണ് ആസിഫ് എത്തുന്നത്. ദിന്‍ജിത്ത് അയ്യത്താനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു മുഴുനീള എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്.

അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക. സനിലേഷ് ശിവന്റേതാണ് തിരക്കഥ. അഹമ്മദ് സിദ്ദിഖി, ബേസില്‍ ജോസഫ്, വിജയരാഘവന്‍, നിര്‍മ്മല്‍ പാലാഴി, സുധീഷ്, ശ്രീകാന്ത് മുരളി, ഹരീഷ് കണാരന്‍, മാമുക്കോയ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സാറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Comments are closed.