DCBOOKS
Malayalam News Literature Website
Rush Hour 2

നടന്‍ ആര്യ വിവാഹിതനാകുന്നു

തമിഴ് സിനിമാതാരം ആര്യയും തെന്നിന്ത്യന്‍ നടി സയേഷ സെയ്ഗാളും വിവാഹിതരാകുന്നു. മാര്‍ച്ചില്‍ ഹൈദരാബാദില്‍ വെച്ച് ഇരുവരും വിവാഹിതരാകുമെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹതീയതി സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ ഇരുവരുടെയും വിവാഹവാര്‍ത്ത പ്രചരിച്ചെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനിടെയാണ് ഇപ്പോള്‍ വിവാഹവാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ഗജിനികാന്ത് എന്ന ചിത്രത്തില്‍ സയേഷയായിരുന്നു ആര്യയുടെ നായിക. മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രം കാപ്പാനിലും ആര്യയും സയേഷയും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്.

Comments are closed.