DCBOOKS
Malayalam News Literature Website

കലാസംവിധായകന്‍ സി.കെ.സുരേഷ് അന്തരിച്ചു

പ്രമുഖ സിനിമ കലാസംവിധായകന്‍ സി.കെ.സുരേഷ് (65) അന്തരിച്ചു. കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശിയാണ്. നൂറിലേറെ മലയാള സിനിമകള്‍ക്ക് കലാസംവിധാനം നടത്തിയിട്ടുണ്ട്. പക്ഷാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വൈകീട്ട് നാലോടെ മരിക്കുകയായിരുന്നു.എളമക്കരയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ഇവന്റ് മാനേജ്മന്റ് ജോലിക്ക് മേല്‍നോട്ടം നല്‍കിവരുവായിരുന്നു.

1980 കളിലാണ് സി.കെ.സുരേഷ് സിനിമാ ലോകത്ത് എത്തിപ്പെടുന്നത്. സിനിമാ കലാസംവിധാന രംഗത്ത് സഹായിയായിട്ടായിരുന്നു തുടക്കം. പിന്നീട് ഐ.വി.ശശിയുടെ സിനിമകളില്‍ സ്ഥിരം സാന്നിധ്യമായി . സിബി മലയില്‍ സംവിധാനം ചെയ്ത കിരീടം,ഹിസ് ഹൈനെസ്സ് അബ്ദുള്ള;ചെങ്കോല്‍ തുടങ്ങിയവയാണ് പ്രധാന സിനിമകള്‍.

2000ല്‍ പുറത്തിറങ്ങിയ ഐ.വി ശശി ചിത്രം ശ്രദ്ധയാണ് ഇദ്ദേഹം കലാസംവിധായകനായ അവസാന ചിത്രം. പിന്നീട് പക്ഷാഘാതത്തെ തുടര്‍ന്ന് സിനിമാ മേഖലയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു . 2012ല്‍ കോഴിക്കോട് ഗിന്നസ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ ഓണപ്പൂക്കളം നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചതും സുരേഷായിരുന്നു.

 

Comments are closed.