DCBOOKS
Malayalam News Literature Website

കാളിദാസ് നായകനായ ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’; ട്രെയിലര്‍

കാളിദാസ് ജയറാമും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ഈ ചിത്രം ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മിഥുന്‍ മാനുവേല്‍ തോമസാണ് സംവിധാനം ചെയ്തിരിക്കുന്നത്.

പുതുമുഖങ്ങളാണ് ചിത്രത്തിലേറെയും. അശോകന്‍ ചെരുവിലിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗോപീസുന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം.മാര്‍ച്ച് ഒന്നിനു ചിത്രം തീയറ്ററുകളിലെത്തും.

Comments are closed.