DCBOOKS
Malayalam News Literature Website

‘അന്ധര്‍ ബധിരര്‍ മൂകര്‍’; നോവല്‍ സംവാദം നാളെ

ടി.ഡി.രാമകൃഷ്ണന്റെഅന്ധര്‍ ബധിരര്‍ മൂകര്‍’ എന്ന നോവലിനെ ആസ്പദമാക്കി സംവാദം സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 18-ാം തീയ്യതി വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന സംവാദം മലയാളത്തിന്റെ പ്രിയഎഴുത്തുകാരന്‍ ബെന്യാമിന്‍ ഉദ്ഘാടനം ചെയ്യും.

വാട്‌സപ്പ് കൂട്ടായ്മ സംഘടിപ്പിക്കുന്ന സംവാദത്തില്‍ ഡോ. മഞ്ജുള കെ വി, ഡോ രജനി എന്‍, ഡോ സ്മിത പന്ന്യന്‍, കെ പി ശ്രീനിത്ത് എന്നിവര്‍ പങ്കെടുക്കും.

ഇന്ത്യന്‍ ജനാധിപത്യം വലിയ വെല്ലുവിളികളെ നേരിടുന്ന ഇക്കാലത്ത് 2019 ആഗസ്റ്റ് 5 മുതല്‍ അന്ധരും മൂകരും ബധിരരുമാകാന്‍ വിധിക്കപ്പെട്ട കാശ്മീരി ജനതയുടെ കഥ പറയുന്ന ടി.ഡി.രാമകൃഷ്ണന്റെ  നോവലാണ് അന്ധര്‍ ബധിരര്‍ മൂകര്‍. കാണാനും കേള്‍ക്കാനും സംസാരിക്കുന്നതിനുമുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരു ജനതയുടെ ജീവിതം പറയുന്ന ഈ നോവല്‍ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ടി.ഡി.രാമകൃഷ്ണന്റെ ‘അന്ധര്‍ ബധിരര്‍ മൂകര്‍’ വാങ്ങാന്‍ സന്ദര്‍ശിക്കുക.

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.