DCBOOKS
Malayalam News Literature Website

ആപ്റ്റിറ്റിയൂട്ട് പരീക്ഷകള്‍ എഴുതാത്തവര്‍ക്കും എംബിഎ പ്രവേശനം

കോളജ് നടത്തിയ യോഗ്യതാപരീക്ഷയ്ക്ക് ശേഷവും സീറ്റ് ഒഴിവുകളുണ്ടെങ്കില്‍ ബിരുദ പരീക്ഷകളിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാവുന്നതാണ്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ CAT, XAT, CMAT, ATMA, MAT, GMAT ആപ്റ്റിറ്റിയൂട്ട് പരീക്ഷകള്‍ എഴുതാത്തവര്‍ക്കും എംബിഎ പ്രവേശനത്തിന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷന്റെ അനുമതി.  പ്രവേശനപരീക്ഷകള്‍ പല സംസ്ഥാനങ്ങളിലും മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകാതിരിക്കാനാണ് തീരുമാനം.

ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ നടത്തിയ ഏതെങ്കിലുമൊരു യോഗ്യതാ പരീക്ഷയില്‍ മിനിമം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് തന്നെയായിരിക്കണം പ്രവേശനത്തില്‍ മുന്‍ഗണനയെന്നും സര്‍ക്കുലറില്‍ പറയുന്നു. പിന്നീട് ഒഴിവ് വരുന്ന സീറ്റുകളില്‍ ബിരുദ പരീക്ഷകളിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കൂ- +91 99461 09616, +91 98468 69231, +91 99461 00343

Apply Now  

Comments are closed.