DCBOOKS
Malayalam News Literature Website

ധീരതയുടെ വീരമുഖം; അക്ഷയ് കുമാറിന്റെ ‘കേസരി’ ട്രെയിലര്‍

അക്ഷയ് കുമാര്‍ നായകനാകുന്ന ചരിത്രസിനിമ കേസരിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. 1897-ല്‍ നടന്ന സരാഗര്‍ഹി യുദ്ധത്തെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ചിത്രമാണിത്. യുദ്ധത്തില്‍ പതിനായിരത്തോളം വരുന്ന അഫ്ഗാന്‍ പട്ടാളക്കാരോട് പോരാടിയ 21 സിഖ് സൈനികരുടെ കഥയാണ് ചിത്രം പറയുന്നത്. ഹവീല്‍ദാര്‍ ഇഷാന്‍ സിങ് എന്ന ധീരനായ പോരാളിയായാണ് അക്ഷയ് കുമാര്‍ ചിത്രത്തിലെത്തുന്നത്,

എക്കാലത്തേയും ധീരമായ പോരാട്ടത്തിന്റെ കഥയാണ് കേസരി പറയുന്നതെന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. പരിണീതി ചോപ്രയാണ് ചിത്രത്തില്‍ അക്ഷയ് കുമാറിന്റെ നായികയായി എത്തുന്നത്.

കേപ്പ് ഓഫ് ഗുഡ് ഹോപ്പ് ഫിലിംസും കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പഞ്ചാബി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അനുരാഗ് സിങ്ങാണ് കേസരിയുടെ സംവിധായകന്‍. മാര്‍ച്ച് 21-ന് ചിത്രം തീയറ്ററുകളില്‍ എത്തും.

Comments are closed.