DCBOOKS
Malayalam News Literature Website

‘അക്ഷരം ഗുരുശ്രേഷ്ഠ’ പുരസ്‌കാരം എം.ടി.വാസുദേവന്‍ നായര്‍ക്ക്

തൃശ്ശൂര്‍: സംസ്ഥാന പേരന്റ്‌സ് ആന്റ് ടീച്ചേഴ്‌സ് അസോസിയേഷന്റെ അക്ഷരം ഗുരുശ്രേഷ്ഠ പുരസ്‌കാരം എം.ടി.വാസുദേവന്‍ നായര്‍ക്ക്. സാഹിത്യ-സാംസ്‌കാരിക മേഖലയിലെ ഗുരുക്കന്മാരെ ആദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്‌കാരമാണിത്.

സംസ്ഥാന പി.ടി.എയുടെ അഞ്ചാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ശനിയാഴ്ച വൈകിട്ട് മൂന്നുമണിക്ക് കോഴിക്കോട് പ്രസ് ക്ലബ്ബില്‍ ചേരുന്ന ചടങ്ങില്‍ എം.പി.വീരേന്ദ്രകുമാര്‍ എം.പി. പുരസ്‌കാരം സമ്മാനിക്കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

Comments are closed.