DCBOOKS
Malayalam News Literature Website

ഭീമ ബാലസാഹിത്യ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു

കോഴിക്കോട്: ഈ വര്‍ഷത്തെ ഭീമ ബാലസാഹിത്യ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു. 2018-2019 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുക. മുതിര്‍ന്നവര്‍ക്കുള്ള ഭീമ അവാര്‍ഡിന് 70,000 രൂപയും കുട്ടികള്‍ക്കുള്ള സ്വാതി കിരണ്‍ സ്മാരക അവാര്‍ഡിന് 10,000 രൂപയുമാണ് തുക. കാനായി കുഞ്ഞുരാമന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും സമ്മാനിക്കും. കൃതികളുടെ അഞ്ചു പ്രതികള്‍ സഹിതം ഈ മാസം 25-ന് മുമ്പ് അപേക്ഷിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മേല്‍വിലാസം: രവി പാലത്തുങ്കല്‍, ജനറല്‍ സെക്രട്ടറി, ചൈതന്യ, എസ്.എല്‍.പുരം -688523, ഫോണ്‍: 9447225408

Comments are closed.